Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
കൊല്ലം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി ജഡ്ജിമാരേയും വിധിയെ അനുകൂലിക്കുന്ന സ്ത്രീകളേയും അധിക്ഷേപിച്ച് നടന്‍ കൊല്ലം തുളസി. ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന് കൊല്ലം തുളസി പറഞ്ഞു. ചവറയില്‍ എന്‍ഡിഎയുടെ ശബരിമലസംരക്ഷണറാലിയില്‍ സംസാരിക്കവേയാണ് നടന്റെ വിവാദ പരാമര്‍ശം.


മലകയറാന്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണം. നിങ്ങളാരും പോകില്ല എന്ന് എനിക്കറിയാം. കാരണം നിങ്ങള്‍ വിവരവും വിദ്യാഭ്യാസവും സംസ്്കാരവുമുള്ളവരാണ്. നമ്മുടെ ശബ്ദം ഡല്‍ഹിയിലെത്തണം. ശബരിമല സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊല്ലം തുളസി പറഞ്ഞത് ബിജെപി നിലപാടല്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പിന്നീട് പ്രതികരിച്ചു.

Leave A Reply