Monday, 15 October 2018

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടതിന് യുവാവിനെ കൊലപ്പെടുത്തി

ഔറംഗബാദ്: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടതിന് യുവാവിനെ കുത്തിക്കൊന്നു. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ മൊയിന്‍ മെഹ്മൂദ് എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള ഫാത്തിമനഗറിലാണ് ദാരുണ സംഭവം ഞായറാഴ്ച രാത്രി അരങ്ങേറിയത്. ഇരുപതോളം പേരടങ്ങിയ സംഘമാണ് കൊലക്കുപിന്നിലെന്ന് പോലീസ് പറയുന്നു.

പ്രദേശത്തെ രണ്ട് സംഘങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എതിര്‍ ഗ്രൂപ്പിലെ അംഗങ്ങളെ പ്രകോപിപ്പിച്ചുകൊണ്ട് മെഹ്മൂദ് ഗ്രൂപ്പില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തിരുന്നു, ഇതില്‍ ക്ഷുപിതരായ ഇരുപതോളം യുവാക്കള്‍ അടങ്ങിയ സംഘം ആയുധങ്ങളുമായി എത്തുകയും മെഹ്മൂദിനെ വകവരുത്തുകയുമായിരുന്നു.


SHARE THIS

Author:

0 التعليقات: