Latest News :
Home » , , » നിലയ്ക്കലില്‍ വീണ്ടും സംഘര്‍ഷം; പൊലീസിന് സംഘപരിവാര്‍ ഗൂണ്ടകളുടെ കല്ലേറ്

നിലയ്ക്കലില്‍ വീണ്ടും സംഘര്‍ഷം; പൊലീസിന് സംഘപരിവാര്‍ ഗൂണ്ടകളുടെ കല്ലേറ്

Written By Muhimmath News on Wednesday, 17 October 2018 | 17:16

പത്തനംതിട്ട: തുലാമാസ പൂജയ്ക്കായി ശബരിമല നടതുറക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിലയ്ക്കലില്‍ സ്ഥിതിഗതികള്‍ വഷളാകുന്നു. നിലയ്ക്കലില്‍ രണ്ടാം ഗേറ്റിന് സമീപം പൊലീസും സമരക്കാരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. പൊലീസിനു നേരെ സംഘപരിവാര്‍ ഗൂണ്ടകള്‍ കല്ലേറ് നടത്തി. തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെയും പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

ക്രമസമാധാനം നിലനിര്‍ത്തിന്നതിനും ഭക്തര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനുമായി കമാഡോകളെ നിയോഗിക്കും എന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചിട്ടുണ്ട്. കൂടാതെ രണ്ട് എസ്പിമാര്‍, നാല് ഡിവൈഎസ്പിമാര്‍ എന്നിവരെക്കൂടി നിയോഗിക്കും.


മാധ്യപ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപകമായ അക്രമങ്ങളാണ് നടക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved