Sunday, 28 October 2018

ബിജാപൂരിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു

ദില്ലി : ഛത്തീസ്ഗഡിലെ ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ രണ്ടു ജവാന്മാര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകീട്ട് നാലോടെ മുര്‍ദന്‍ഡ ക്യാമ്പിലാണ് സ്‌ഫോടനമുണ്ടായത്.

ആറു പേരുമായി തെരച്ചിലിനുപോയ സൈനിക വാഹനമാണ് ക്യാമ്പിന് ഒരു കിലോ മീറ്ററിനപ്പുറം കുഴിബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സൈനികര്‍ കുഴിബോംബുകള്‍ കണ്ടെത്താനായി ഉപയോഗിച്ചിരുന്ന വാഹനവും മാവോയിസ്റ്റുകള്‍ തകര്‍ത്തു. ഈ മേഖലകളില്‍ നവംബര്‍ 12 ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം.


SHARE THIS

Author:

0 التعليقات: