Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , » കലന്തര്‍ മസ്താന്‍ ഉറൂസ് മുബാറക് ഒക്ടോബര്‍ 11ന്

കലന്തര്‍ മസ്താന്‍ ഉറൂസ് മുബാറക് ഒക്ടോബര്‍ 11ന്

Written By Muhimmath News on Monday, 8 October 2018 | 19:06


തിരുവനന്തപുരം: തമിഴ്‌നാടിലെ പ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രമായ കായല്‍പട്ടണത്തെ പുരാതന വൈജ്ഞാനിക ആത്മീയ കേന്ദ്രമായ മഹഌത്തുല്‍ ഖാദിരിയ്യയില്‍ അഞ്ച് പതിറ്റാണ്ടോളം ശരീഅത്ത് കോളജിന്റെ പ്രിന്‍സിപ്പലായി സേവനം ചെയ്യുകയും തെന്നിന്ത്യയിലെ സുന്നീ പ്രസ്ഥാനികരംഗത്തെ നേതാവുമായ ശൈഖുനാ കലന്തല്‍ മസ്താന്‍ അല്‍ഖാദിരിയുടെ ആറാമത് ഉറൂസ് മുബാറക് ഒക്ടോബര്‍ 11 വ്യാഴം വൈകിട്ട് 5മണി മുതല്‍ കരുനാഗപ്പള്ളി ശൈഖ് മസ്ജിദിന് സമീപത്ത് വെച്ച് നടക്കും. 

ഖത്മുല്‍ ഖുര്‍ആന്‍, തഹ്ലീല്‍ സിയാറത്ത്, ബുര്‍ദ മജ്‌ലിസ്, മഹ്‌ളരി സംഗമം, ആദരിക്കല്‍, അനുസ്മരണ മഹാ സമ്മേളനം, ദൂആ മജ്‌ലിസ് തുടങ്ങിയവ പരിപാടിയോടനുബന്ധിച്ച് നടക്കും.
പരിപാടിയില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ, സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി കായല്‍പട്ടണം, സയ്യിദ് അഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍, സിറാജുല്‍ ഉലമ ഹൈദ്രൂസ് ഉസ്താദ്, ശൈഖുനാ കെ പി അബുബക്കര്‍ ഹസ്രത്ത്, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി തുടങ്ങി സാദാത്തുക്കളും പണ്ഡിത മഹത്തുക്കളും പങ്കെടുക്കു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved