Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രിം കോടതി വിധിച്ച നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് കൈമാറി. തലസ്ഥാനത്ത് വച്ചു നടന്ന ചടങ്ങിലാണ് 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജനാണ് കൈമാറിയത്. 

നമ്പിനാരായണനെതിരേയുള്ള കേസില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ആരുടെയും പക്ഷം ചേരരുത്. നിഷ്പക്ഷമായാണ് കേസ് അന്വേഷിക്കേണ്ടത്. എന്നാല്‍, ആ നിഷ്പക്ഷത ഈ കേസില്‍ ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നമ്പി നാരായണന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണമെന്ന് കഴിഞ്ഞ സെപ്തംബര്‍ 14നാണ് സുപ്രിം കോടതി ഉത്തരവിട്ടത്.



Leave A Reply