Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » കാറില്‍ ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കാറില്‍ ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

Written By Muhimmath News on Sunday, 7 October 2018 | 11:19


ചെറുവത്തൂര്‍: കാറില്‍ ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചന്തേരയിലെ സി അബു ഹാജി (70) ആണ് മരണപ്പെട്ടത്. കണ്ണൂര്‍ കണ്ണപുരത്ത് വെച്ചാണ് അപകടമുണ്ടായത്. അബു ഹാജി സഞ്ചരിച്ച കാറില്‍ ജീപ്പിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബു ഹാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

ശനിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത് മടങ്ങവെയായിരുന്നു അപകടം. ഭാര്യ: ടി പി.ആയിഷ. മക്കള്‍: അബ്ദുല്‍ നാസര്‍ (മലേഷ്യ), നൂര്‍ജഹാന്‍, നുസൈബ, നജീബ്. മരുമക്കള്‍: മുഹമ്മദ് (എട്ടിക്കുളം), അബ്ദുല്ല (മലേഷ്യ).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved