Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , , » കെട്ടിടത്തില്‍ നിന്നും വീണ് ഝാര്‍ഖണ്ഡ് സ്വദേശി മരിച്ചു

കെട്ടിടത്തില്‍ നിന്നും വീണ് ഝാര്‍ഖണ്ഡ് സ്വദേശി മരിച്ചു

Written By Muhimmath News on Wednesday, 10 October 2018 | 19:40


കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയിലെ വാഹന ഷോറൂമിലെ ജീവനക്കാരന്‍ ഝാര്‍ഖണ്ഡ് സ്വദേശി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. ഝാര്‍ഖണ്ഡ് രഞ്ചി സ്വദേശി എം.ഡി. മുക്താര്‍ അന്‍സാരി (24)യാണ് മരിച്ചത്. ഇക്ബാല്‍ റോഡിലെ താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും കാല്‍ തെറ്റി വീഴുകയായിരുന്നു. ഉടന്‍ വിദഗ്ദ ചികിത്സയ്ക്ക് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. അപകടത്തിനു തലേന്നാളാണ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്.

മൃതദേഹം അതിഞ്ഞാലിലെ അരയാല്‍ ബ്രദേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ പണം സ്വരൂപിച്ച് മംഗളൂരു വിമാന താവളം വഴി നാട്ടിലേക്കയച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved