Latest News :
തകര്‍ന്നടിഞ്ഞ് ബിജെപി; രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്; മാറിമറിഞ്ഞ് മധ്യപ്രദേശ്; തെലങ്കാനയില്‍ ടിആര്‍എസ്; മിസോറാമില്‍ എംഎന്‍എഫ്‌
Home » , » ബൈക്കിടിച്ച് അജ്ഞാതന്‍ മരിച്ചു

ബൈക്കിടിച്ച് അജ്ഞാതന്‍ മരിച്ചു

Written By Muhimmath News on Thursday, 11 October 2018 | 17:43

കാസര്‍കോട്: ബൈക്കിടിച്ച് അജ്ഞാതന്‍ മരണപ്പെട്ടു. നെല്ലിക്കുന്ന് ജംഗ്ഷനില്‍ ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് പുലര്‍ച്ചെയോടെ മരണം സംഭവിച്ചത്.

മരിച്ചയാള്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് സംശയിക്കുന്നതായി കാസര്‍കോട് ടൗണ്‍ പോലീസ് അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved