Latest News :
Home » , » സാമൂഹിക പ്രവര്‍ത്തകന്‍ അയ്യൂബ് അന്തരിച്ചു.

സാമൂഹിക പ്രവര്‍ത്തകന്‍ അയ്യൂബ് അന്തരിച്ചു.

Written By Muhimmath News on Friday, 26 October 2018 | 20:51

സീതാംഗോളി: സീതാംഗോളിയിലെ മരം വ്യാപാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ അയ്യൂബ്(50)കുഴഞ്ഞ് വീണ് മരിച്ചു. ഇന്നലെ സുബ്ഹി നിസ്‌കാരം കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചതായി അറിയിച്ചതോടെ വീട്ടിലേക്ക് കൊണ്ടുവന്നു. രാത്രി 8.30 ഓടെ മരണപ്പെടുകയായിരുന്നു. പഞ്ചായത്ത് മുസ്‌ലിം ലീഗ് കൗണ്‍സില്‍ അംഗം, എസ്.വൈ.എസ്. യൂണിറ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച അയ്യൂബ് പ്രദേശത്തെ മതരാഷ്ട്രീയസാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. 

സീതാംഗോളി അറഫാ മില്ലിന് സമീപത്തെ പരേതനായ അബ്ദുല്ല -നഫീസ ദമ്പതികളുടെ മകനാണ്. 

ഭാര്യ: ഹാജറ. മക്കള്‍: അസ്രീന, അഫ്‌ല, ഫാത്തിമ, അന്‍സിഫ, അന്‍ഷാബ്. സഹോദരങ്ങള്‍: ഹവ്വമ്മ, സുബൈദ, സുഹ്‌റ, ഉമ്മുകുല്‍സു, റാബിയ. ആറു പേരും വിദ്യാര്‍ത്ഥികളാണ്. മയ്യിത്ത് വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ സീതാംഗോളി ജുമുഅ മസ്ജിദ് കബര്‍ സ്ഥാനില്‍ ഉച്ചയോടെ മറവ് ചെയ്തു. 

മുഹിമ്മാത്ത് സെക്രട്ടറിമാരായ സയ്യിദ് മുനീറുല്‍ അഹ്ദല്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ പി ആര്‍ ഒമാരായ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved