Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page























കുണ്ടംകുഴി: പൗരപ്രമുഖനും വ്യവസായിയും മത-സാമൂഹിക സാംസ്‌കാരിക രംഗംങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന കുണ്ടംകുഴിയിലെ ഹാജി ആദം സാഹിബ് (70) നിര്യാതനായി. ബേഡഡുക്ക -കുറ്റിക്കോല്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റായിരുന്നു. 

കുണ്ടംകുഴി മുസ്ലിം പള്ളിയുടെയും മദ്രസയുടെയും സ്ഥാപകനും സഫ പബ്ലിക് സ്‌കൂളിന്റെ ട്രഷറും ജാമിഅ സഅദിയ സബ്കമ്മിറ്റി മെമ്പറുമായിരുന്നു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹിയായും നിരവധി കച്ചവട സ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു.

ശാഹുല്‍ ഹമീദ് എന്‍ജിനീര്‍, മുഹമ്മദ് അഷ്ഫാഖ്, മുഹമ്മദ് അല്‍ത്താഫ്, അസീന ബാനു, ഹാഫിയ ബാനു എന്നിവര്‍ മക്കളാണ്. 

 ആദം സാഹിബിന്റ നിര്യാണത്തില്‍ ജാമിഅ സഅദിയ പ്രസിഡന്റ് കുമ്പോല്‍ സയ്യദ് കെ എസ് ആറ്റക്കോയ തങ്ങള്‍, ബേഡഡുക്ക -കുറ്റിക്കോല്‍ സംയുക്ത ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറ, സംയുക്ത ജമാഅത്ത് പ്രസിഡനന്റ് ്അബ്ദുല്‍ കരീം സഅദി ഏണിയാടി, സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബേഡഡുക്ക കുറ്റിക്കോല്‍ സംയുക്ത നായിബ് ഖാസി മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റു മെമ്പര്‍ പി എം സുബൈര്‍ പടുപ്പ്, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടി  അബ്ദുല്‍ ഹമീദ് മൗലവി ആലംപടി, നാഷണല്‍ യൂത്ത്‌ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്‌രി പടുപ്പ്, എന്‍ എ മുഹമ്മദ്കുഞ്ഞി കുറ്റിക്കോല്‍, സഫ സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ മുസ്‌ലിയാര്‍, എസ് വൈ എസ് ബേഡകം സോണ്‍ പ്രസിഡന്റ് ശാഫി സഖാഫി ഏണിയാടി എന്നിവര്‍ അനുശേചനം രേഖപ്പെടുത്തി. പരേതന്റെ പേരില്‍ മയ്യത്ത് നിസ്‌കരിക്കാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. 

Leave A Reply