Latest News :
Home » , , , , , » പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍

പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍

Written By Muhimmath News on Wednesday, 17 October 2018 | 10:26
























പയ്യന്നൂര്‍: പയ്യന്നൂരിനടുത്ത് എടാട്ട് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.പുലര്‍ച്ചെ നാലരക്കാണ് അപകടം. 

തൃശൂര്‍ കൂര്‍ക്കഞ്ചേരി പുന്ന വീട്ടില്‍ ബിന്ദുലാല്‍(51), മകള്‍ ദിയ(11). സഹോദരി ബിംബിതയുടെ മകന്‍ തരുണ്‍(16), മകള്‍ ഐശ്വര്യ(12 ) എന്നിവരാണ്. മരിച്ചത്. ബിന്ദുലാലിന്റെ അമ്മ പത്മാവതി, ഭാര്യ അനിത, സഹോദരി ബിംബിത എന്നിവരെ ഗുരുതര പരിക്കുകളോടെ പരിയാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നവരാത്രി ആഘോഷങ്ങള്‍ക്കായി മൂകാംബികയിലേക്ക് പോകുകയായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved