Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » പെരിയടുക്ക ബദ്‌രിയ്യ: മജ്‌ലിസ് ഇന്ന്

പെരിയടുക്ക ബദ്‌രിയ്യ: മജ്‌ലിസ് ഇന്ന്

Written By Muhimmath News on Friday, 12 October 2018 | 11:55

ചൗക്കി: പെരിയടുക്ക ബദരിയ്യ: എജു സെന്റ്ററില്‍ സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന മാസാന്ത ബദ്‌രിയ : ആത്മീയ മജ് ലിസ് വെള്ളിയാഴ് പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് നടക്കും. വൈകുന്നേരം 5 മണിക്ക് മുഹ്‌യി സുന്ന ബുര്‍ദ സംഘത്തിന്റ്‌റെ ബുര്‍ദ മജ്‌ലിസോടെ പരിപാടി ആരംഭിക്കും.

മഗ്‌രിബ് നിസ്‌ക്കാരാനന്തരം സുലൈമാന്‍ സഖാഫി ഡി.എം ആമുഖഭാഷണം നടത്തും ഉമര്‍ ഹിമമി അഹ്‌സനി കാമില്‍ സഖാഫി ഉത്‌ബോധനം നടത്തും ബദ്രിയ്യ ആത്മീയ മജ്‌ലിസിനും  കൂട്ട് പ്രാര്‍ത്ഥനയ്ക്കും സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും.

സഹീദ് സഅദി കെ.എം. അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട, അഷ്‌റഫ് സഅദി ആരിക്കാടി, ഉമറുല്‍ ഫാറൂഖ് ഹിമമി കാമില്‍ സഖാഫി, മുനീര്‍ സഅദി നെല്ലിക്കുന്ന്, മുസ്ഥഫ ഹനീഫി, ബഷീര്‍ മിസ്ബാഹി എരിയാല്‍, ഹകീം സഖാഫി മജല്‍, മുഹമ്മദ് ജദീര്‍ ഹിമമി മലങ്കര, പയ്യക്കി മുഹമ്മദാജി, സലിം കോപ്പ, മൊയ്തു കെ.എം, എ.കെ കമ്പാര്‍, അബദുല്ല മല്ലം ,ഹസൈനാര്‍ ചൗക്കി സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved