Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page























പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നല്‍കുവാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഏതാനും കൂട്ടരുടെ കോപ്രായം കണ്ടു നീങ്ങിയാല്‍ വലിയ ഭവിഷ്യത്ത് ഉണ്ടാകുമെന്നും ദേവസ്വംബോര്‍ഡിന് ഓര്‍മ്മപ്പെടുത്തി. പത്തനംതിട്ടയില്‍ എല്‍ ഡി എഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ശബരിമലയില്‍ വരുന്നവര്‍ക്ക് സുരക്ഷയും ശാന്തിയും സൗകര്യവും സര്‍ക്കാര്‍ നല്‍കും. തന്ത്രിയുടെ കോന്തലയില്‍ തൂക്കിയിട്ട താക്കോലില്‍ ആണ് ശബരിമലയിലെ അധികാരം എന്ന് തെറ്റിദ്ധരിക്കരുത്. ശബരിമല പന്തളം കൊട്ടാരത്തിന്റെയോ തന്ത്രിയുടെയോ സ്വത്തല്ല. ദേവസ്വം ബോര്‍ഡിന്റെതാണ്. അത് മനസിലാക്കണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

എല്ലാവര്‍ക്കും ദര്‍ശനത്തിന് പോകാവുന്ന കേന്ദ്രമാണ് ശബരിമല. അതിനെ അങ്ങിനെ അല്ലാതാക്കാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്. സുപ്രീംകോടതി വിധിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിക്കും സര്‍ക്കാര്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave A Reply