Latest News :
Home » , , , » ധൈര്യമുണ്ടെങ്കില്‍ ബിജെപി മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പിനെ നേരിടണം: കുഞ്ഞാലിക്കുട്ടി

ധൈര്യമുണ്ടെങ്കില്‍ ബിജെപി മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പിനെ നേരിടണം: കുഞ്ഞാലിക്കുട്ടി

Written By Muhimmath News on Sunday, 28 October 2018 | 18:57

കോഴിക്കോട്: ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ കേസ് അവസാനിപ്പിച്ച് മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.  മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസ് തുടരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.


പി.ബി. അബ്ദുര്‍റസാഖ് എംഎല്‍എ മരിച്ച സാഹചര്യത്തില്‍ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് തുടരാന്‍ താല്പര്യം ഉണ്ടോയെന്ന ഹൈക്കോടതി സുരേന്ദ്രനോട് ആരാഞ്ഞിരുന്നു. ഇതെക്കുറിച്ച് പ്രതികരിക്കവേയാണ് കേസ് പിന്‍വലിക്കില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞത്.

ശബരിമല വിഷയത്തില്‍ കോടതിവിധി മറികടക്കാനുള്ള നിയമനിര്‍മാണം നടത്താനാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശൗര്യം കാണിക്കേണ്ടതെന്നും സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന് പറയാന്‍ അമിത് ഷാക്ക് എന്തധികാരമാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved