Latest News :
Home » , , , » പൊസോട്ട് തങ്ങള്‍ അനുസ്മരണ സമ്മേളനം നവംബര്‍ 2ന് ദുബായില്‍

പൊസോട്ട് തങ്ങള്‍ അനുസ്മരണ സമ്മേളനം നവംബര്‍ 2ന് ദുബായില്‍

Written By Muhimmath News on Tuesday, 23 October 2018 | 10:22
























ദുബായ്:  സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി(പൊസോട്ട് തങ്ങള്‍ ഖ.സി) നവംബര്‍ 2 ന് വെള്ളിയാഴ്ച മഗ്‌രിബ് നിസ്‌കാരശേഷം ദുബായ് അല്‍ മുസല്ല സെന്ററിന് സമീപം 'പൊസോട്ട് തങ്ങള്‍ നഗറില്‍' നടക്കും. 

സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി തങ്ങള്‍ അനുസ്മരണ സമ്മേളന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ മറ്റു പ്രമുഖ സാദാത്തുക്കള്‍ ആലിമീങ്ങള്‍ നേതാക്കള്‍ സംബന്ധിക്കും. 
ബുര്‍ദ ആസ്വാദനം, സ്വലാത്ത് മജ്‌ലിസ്, അനുസ്മരണ പ്രഭാഷണം, പ്രാര്‍ത്ഥന സദസ്സ് എന്നീ പരിപാടികളുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

മുഖ്യ രക്ഷാധികാരിയായി സയ്യിദ് ഫസല്‍ അല്‍ബുഖാരി കരുവന്‍തുരുത്തിയെയും, ചെയര്‍മാനായി മുസ്തഫ ദാരിമി വിളയൂരിനേയും, ജനറല്‍ കണ്‍വീനറായി കരീം ഹാജി തളങ്കയെയും, ഫിനാന്‍സ് സെക്രട്ടറിയായി നസീര്‍ ഹാജിയെയും തിരഞ്ഞെടുത്തു.

അബൂബക്കര്‍ നദ്‌വി, സി.എം.എ.ചേരൂര്‍, അസീസ് അഹ്‌സനി, ഇസ്മാഈല്‍ അഹ്‌സനി, ഇബ്രാഹിം സഖാഫി തുപ്പക്കല്‍, ഫാറൂഖ് അഹ്‌സനി, കാസിം ഹാജി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും, ഷരീഫ് പേരാല്‍, അബ്ദുല്‍ ഖാദര്‍, ചാലിശ്ശേരി, കലന്തര്‍, ഇസ്മാഈല്‍ നെച്ചിക്കുണ്ട്, ഷെരീഫ് ബാളിയൂര്‍, അഷ്‌റഫ് പൈവളികെ, ആവളം സഖാഫി, യഹ്‌യ അഹ്‌സനി, ജോയിന്റ് കണ്‍വീനര്‍മാരായും ഡി.എ.മുഹമ്മദ് ചള്ളങ്കയം, അസീസ് അഹ്‌സനി, അലി അബ്ദുറഹ്മാന്‍, പ്രചാരണ സമിതി അംഗങ്ങളായും സ്റ്റേജ്. മുസ്തഫ രണ്ടത്താണി, ലത്വീഫ് ഉസ്താദ്,അമീര്‍ഹസ്സന്‍.
ഫുഡ്.നജ്മുദ്ദീന്‍,ഡി എന്‍.എ.ഖാദര്‍, റഫീഖ് മുന്‍തിമാര്‍ എന്നിവരെ തിരഞ്ഞെടുത്തു. അബൂബക്കര്‍ നദ്‌വി പുഞ്ചാവി അദ്ധ്യക്ഷത വഹിച്ചു ഷരീഫ് പേരാല്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved