Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page























ബദിയഡുക്ക: വിവാഹേതര ബന്ധം കുറ്റകരമല്ലെന്ന സുപ്രിം കോടതി വിധി കുടുംബ ബന്ധത്തെ തകര്‍ക്കുന്നതും വൈവാഹിക ബന്ധത്തിന്റ  പവിത്രതയെ ചോദ്യം ചെയ്യുന്നതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പ്രസ്താവിച്ചു. എയിംസ് കോളേജില്‍ പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വിശ്വാസവും വിട്ടു വീഴ്ചയുമാണ് ബന്ധങ്ങളുടെ കാതല്‍,  വിവാഹത്തിന് ശേഷം മറ്റൊരാളുമായി അവിഹിത ബന്ധം പുലര്‍ത്തുന്നതിലൂടെ വിവാഹത്തിന് എന്ത് പവിത്രതയാണുള്ളതെന്നും അദ്ദേഹം ആരാഞ്ഞു. 
ഒളിച്ചോട്ടങ്ങളും വിവാഹമോചനവും വര്‍ദ്ധിച്ചുവരികയാണ്. വിവാഹത്തെ പറ്റിയുള്ള തെറ്റായ സങ്കല്‍പങ്ങളാണ് ഇതിന് കാരണം, അതിനാല്‍ ഇത്തരം കൗണ്‍സിലിംഗ് സെന്ററുകളുടെയും ബോധവല്‍കരണത്തിന്റെയും അനിവാര്യതയെ ചൂണ്ടിക്കാണിക്കുന്നതാണ് പുതിയ കാല സംഭവവികാസങ്ങള്‍.

തികച്ചും സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്ന ഇത്തരം അവസരങ്ങളെ ഉപയോഗപ്പെടുത്തുന്നതിലും കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കുന്നതിലും രക്ഷിതാക്കളും അതികൃതരും ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആബിദ് നഈമി അദ്ധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്,  ഇബ്രാഹിം സിദ്ധീഖി, അബ്ദുല്‍ മജീദ്, സിംല അബ്ദുല്‍ ഖാദര്‍, അഷ്‌റഫ് മുനിയൂര്‍, നൗഷാദ് ചോയ്‌സ് ഗോള്‍ഡ് ബാലാമണി എം, വിനയ എ പി, സുനൈഫ ടീച്ചര്‍, തുടങ്ങീയവര്‍ സംബന്ധിച്ചു. 

Leave A Reply