Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , » മംസ് മീറ്റും കരാട്ടെ പ്രദര്‍ശന പരിശീലന ക്യാമ്പും നവംബര്‍ 4 ന്

മംസ് മീറ്റും കരാട്ടെ പ്രദര്‍ശന പരിശീലന ക്യാമ്പും നവംബര്‍ 4 ന്

Written By Muhimmath News on Monday, 8 October 2018 | 22:28


പുത്തിഗെ: കുഞ്ഞിളം നാവില്‍ ഖുര്‍ആന്‍ മധുരം നല്‍കുന്ന മുഹിമ്മാത്ത് എ കെ ജി നഗര്‍ സഹ്‌റ പ്രീ സ്‌കൂളില്‍ മംസ് മീറ്റും കരാട്ടെ പ്രദര്‍ശന പരിശീലന ക്യാമ്പും നവംബര്‍ 4 ഞായറാഴ്ച രാവിലെ പത്ത് മണി മുതല്‍ 12 മണി വരെ. കരാട്ടെ പ്രദര്‍ശന പരിശീലന ക്യാമ്പിന് മുഹമ്മദ് അശ്രഫ് നേതൃത്വം നല്‍കും.

മംമ്‌സ് മീറ്റ് സ്‌കൂള്‍ സെക്രട്ടറി പി എം മുഹമ്മദലിയുടെ അധ്യക്ഷതയില്‍ നാസര്‍ ബായാര്‍ ഉദ്ഘാടനം ചെയ്യും. ആയിശത്ത് ജര്‍ഫാന ടീച്ചര്‍ സ്വഗതവും ആയിശത്ത് റുബീന ടീച്ചര്‍ നന്ദിയും പറയും. ബന്ധപ്പെട്ട രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സ്‌കൂള്‍ നല്‍കിയ ഐ ഡി കാര്‍ഡുമായ ഹാജറാവണമെന്ന് സ്‌കുള്‍ മനേജര്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved