Latest News :
തകര്‍ന്നടിഞ്ഞ് ബിജെപി; രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്; മാറിമറിഞ്ഞ് മധ്യപ്രദേശ്; തെലങ്കാനയില്‍ ടിആര്‍എസ്; മിസോറാമില്‍ എംഎന്‍എഫ്‌
Home » , , , , , , , » ഫ്‌ളക്‌സ് കെട്ടുന്നതിനിടെ എസ് ഡി പി ഐ പ്രസിഡണ്ട് ഷോക്കേറ്റ് മരിച്ചു

ഫ്‌ളക്‌സ് കെട്ടുന്നതിനിടെ എസ് ഡി പി ഐ പ്രസിഡണ്ട് ഷോക്കേറ്റ് മരിച്ചു

Written By Muhimmath News on Thursday, 11 October 2018 | 12:07



പുത്തൂര്‍ /കര്‍ണാടക: പുത്തൂരില്‍ ഫ്‌ളക്‌സ് കെട്ടുന്നതിനിടെ എസ് ഡി പി ഐ പ്രസിഡണ്ട് ഷോക്കേറ്റ് മരിച്ചു. എസ് ഡി പി ഐ പുത്തൂര്‍ ടൗണ്‍ പ്രസിഡണ്ട് ഹംസ അഫ്‌നാന്‍ ആണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. വെള്ളിയാഴ്ച നടക്കുന്ന ജാഥയുടെ ഭാഗമായി ഫ്‌ളക്‌സ് കെട്ടാന്‍ ദര്‍ബെ പെട്രോള്‍ പമ്പിന് സമീപത്തെ പോസ്റ്റില്‍ കയറിയതായിരുന്നു ഹംസ.

ഇതിനിടെയാണ് ഫ്‌ളക്‌സ് ബോര്‍ഡിന്റെ ഇരുമ്ബ് ഫ്രെയിം ലൈനില്‍ തട്ടി ഷോക്കേറ്റ് തെറിച്ചുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. പുത്തൂര്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved