Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , » ബി.എസ്.പി ഒപ്പമില്ലെങ്കിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഞങ്ങള്‍ വിജയിക്കും; മായാവതിക്ക് മറുപടിയുമായി രാഹുല്‍

ബി.എസ്.പി ഒപ്പമില്ലെങ്കിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഞങ്ങള്‍ വിജയിക്കും; മായാവതിക്ക് മറുപടിയുമായി രാഹുല്‍

Written By Muhimmath News on Saturday, 6 October 2018 | 12:05

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു തങ്ങളെന്നും എന്നാല്‍ ബി.എസ്.പി നിലപാട് നിരാശാജനകമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഒരു സംസ്ഥാനത്ത് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതും കേന്ദ്രത്തില്‍ സഖ്യമുണ്ടാക്കുന്നതും രണ്ടും രണ്ടാണ്. എനിക്ക് തോന്നുന്നത് അത്തരമൊരു സൂചനയാണ് മായാവതി ജി നല്‍കിയതെന്നാണ്.


സംസ്ഥാനത്ത് ഞങ്ങളുടെ നിലവിലെ അവസ്ഥയില്‍ ആത്മവിശ്വാസം ഉണ്ട്. ഞങ്ങള്‍ ബി.എസ്.പിയുമായി കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം നിലയ്ക്ക് പോകാനായിരുന്നു അവരുടെ തീരുമാനം.

മധ്യപ്രദേശില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയാലും അത് വലിയ തോതില്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ അത് വലിയൊരു കാര്യമാകുമായിരുന്നു. ബി.എസ്.പി ഒപ്പമില്ലെങ്കിലും മധ്യപ്രദേശിലും ചണ്ഡീഗഡിലും കോണ്‍ഗ്രസ് വിജയിക്കും.

ദേശീയ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് തന്നെ മുന്നോട്ടുപോകാമെന്നാണ് കരുതുന്നത്. പ്രത്യേകിച്ചും ഉത്തര്‍പ്രദേശില്‍രാഹുല്‍ പറഞ്ഞു.

രാജസ്ഥാന്റേയും മധ്യപ്രദേശിന്റേയും ചണ്ഡീഗഡ്ഡിന്റേയും തെലങ്കാനായുടെയും കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആത്മവിശ്വാസമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

താന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ബി.ജെ.പിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും അതുകൊണ്ടാണ് അത് മറ്റൊരു വിവാദമാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved