Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » » മൊഗ്രാല്‍ റഹ്മത്ത് നഗര്‍ നടുപ്പളം റോഡ് ഉദ്ഘാടനം ചെയ്തു

മൊഗ്രാല്‍ റഹ്മത്ത് നഗര്‍ നടുപ്പളം റോഡ് ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Thursday, 4 October 2018 | 18:04


മൊഗ്രാല്‍: മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുല്‍ റസാഖ് എം എല്‍ എ യുടെ ശുപാര്‍ശ പ്രകാരം കാസറഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഇരുപത്തിയാറു ലക്ഷം  ചിലവൊഴിച്ച് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് ഡിപാര്‍ട്ട്‌മെന്റിന് കീഴില്‍ പണി കഴിപ്പിച്ച മൊഗ്രാല്‍ റഹ്മത്ത് നഗര്‍ നടുപ്പളം കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം പി ബി അബ്ദുല്‍ റസാഖ് എം എല്‍ എ നിര്‍വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ അബ്ദുല്ല കുഞ്ഞി അദ്യക്ഷത വഹിച്ചു. 

പഞ്ചായത്ത് മെമ്പര്‍ ആയിശ മുഹമ്മദ്, ടി എം ഷുഹൈബ്, ഇര്‍ഷാദ് മൊഗ്രാല്‍, മുഹമ്മദ് അബ്‌കോ, കരിം അരിമല, നിയാസ് മൊയാല്‍,സിദ്ധിഖ് റഹ്മാന്‍, നവാസ് മൊഗ്രാല്‍, ജംഷീര്‍ മൊഗ്രാല്‍, അഷ്‌റഫ് പെര്‍വാഡ്, അനില്‍ ബന്നാത്തം കടവ്, ആരിഫ് ഡി എ, റിയാസ് കരിം, ഉമര്‍ ചളിയംകോട്, അര്‍ഫാദ് മൊഗ്രാല്‍, റസാഖ് ചെര്‍ക്കള, ഖാലിസ് കുത്ത്ബി നഗര്‍ സംബന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved