Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , » ആര്‍.എസ്.സി. സ്‌കൈ ടച്ച് ശ്രദ്ധേയമായി

ആര്‍.എസ്.സി. സ്‌കൈ ടച്ച് ശ്രദ്ധേയമായി

Written By Muhimmath News on Wednesday, 3 October 2018 | 10:10
























റിഫ: 'ആകാശം അകലെയല്ല ' എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 19 ന് നടക്കുന്ന റിഫ സെന്‍ട്രല്‍ സ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സിന്റെ ഭാഗമായി ആര്‍.എസ്.സി ഖലീഫ സെക്ടര്‍ കമ്മിറ്റി കുട്ടികള്‍ക്കായി സംഘടിപ്പിച്ച സ്‌കൈ ടച്ച് ശ്രദ്ധേയമായി.

നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളില്‍ വിദ്യാര്‍ത്ഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് ആര്‍.എസ്.സി. വിദ്യാര്‍ത്ഥി സമ്മേളനങ്ങള്‍ നടത്തുന്നത്.

ഈസ്റ്റ് റിഫ സെന്ററില്‍ നടന്ന സ്‌കൈ ടച്ചിന് ഷംസുദ്ധീന്‍ സുഹ്രി, നസീര്‍ പയ്യോളി, ഹബീബ് ഹരിപ്പാട്, ആരിഫ് എളമരം, ഷംസു.ബി.ഡി.എഫ്.എന്നിവര്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved