Latest News :
Home » , » 'ആകാശം അകലെയല്ല' ആര്‍.എസ്.സി. സെന്‍ട്രല്‍തല വിദ്യാര്‍ത്ഥി സമ്മേളനങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും

'ആകാശം അകലെയല്ല' ആര്‍.എസ്.സി. സെന്‍ട്രല്‍തല വിദ്യാര്‍ത്ഥി സമ്മേളനങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും

Written By Muhimmath News on Thursday, 18 October 2018 | 10:41
മനാമ: നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളിലെ വിദ്യാര്‍ത്ഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുകയെന്ന ലക്ഷ്യവുമായി 'ആകാശം അകലെയല്ല' എന്ന സന്ദേശത്തില്‍ നടക്കുന്ന ആര്‍.എസ്.സി. സെന്‍ട്രല്‍ തല വിദ്യാര്‍ത്ഥി സമ്മേളനങ്ങള്‍ക്ക് വെള്ളിയാഴ്ച മുഹറഖില്‍ തുടക്കമാവും.

പ്രവാസ ലോകത്ത് രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുന്ന കുട്ടികളില്‍ സാമൂഹിക കടപ്പാടും പൗരബോധവും ഉയര്‍ന്ന വ്യക്തിത്വവും വളര്‍ത്തിയെടുക്കുന്നതിനായി ആര്‍.എസ്.സി ഗള്‍ഫിലുടനീളം 55 കേന്ദ്രങ്ങളിലായി നടത്തുന്ന വിദ്യാര്‍ത്ഥി സമ്മേളനങ്ങള്‍ ബഹ്‌റൈനില്‍ മുഹറഖ് മനാമ , റിഫ, എന്നീ മൂന്ന് സെന്‍ട്രല്‍  കേന്ദ്രങ്ങളിലായി ഒക്ടോബര്‍ 19, 26, നവം. 02 തിയ്യതികളിലാണ്  നടക്കുന്നത്. 

അടച്ചിട്ട ചുറ്റുപാടില്‍ വളരുകയും ബഹു സാംസ്‌കാരികതയില്‍ കടിഞ്ഞാണില്ലാതെ ഉപകരണ സംസ്‌കാരത്തിലേക്ക്  ഉണരുകയും ചെയ്യുന്ന പുതിയ തലമുറ സാമ്പ്രദായിക വിദ്യഭ്യാസത്തില്‍ നിന്ന് മാത്രം ജീവിതം പഠിക്കുന്നില്ല.അവര്‍ക്ക് ആകാശവും ഭൂമിയും ബന്ധങ്ങളും വികാരങ്ങളും ഭാവനയും വൈഭവങ്ങളും തിരികെ നല്‍കേണ്ടതുണ്ട്.

സമ്മേളനങ്ങള്‍ മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ സമഗ്ര പരിശീലനം ലക്ഷ്യം വെച്ച്  സ്‌കൈ ടെച്ച്, മാതാപിതാക്കള്‍ക്കായി ബോധവല്‍ക്കരണത്തിനും പാരന്റിംഗ് പഠനത്തിനും  അവസരമൊരുക്കിയുള്ളസ്പര്‍ശം, എലൈറ്റ് എന്നിവ വിവിധ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി.

അനുബന്ധ പരിപാടികള്‍ക്ക് സമാപനം കുറിച്ച് നടക്കുന്ന വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് സമ്മിറ്റ് (പ്രതിധിനി സംഗമം), സ്റ്റുഡന്‍സ് അസംബ്ലി ,സ്റ്റുഡന്‍സ് സര്‍ക്കിള്‍ പ്രഖ്യാപനം, സ്‌കൈ ടീം സമര്‍പ്പണം, മീറ്റ് ദ ഗസ്റ്റ്, സര്‍ഗ്ഗ സന്ധ്യ, പൊതുസമ്മേളനം എന്നിവ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ അവകാശ രേഖ പുറത്തിറക്കും. 

മുഹറഖ് ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 4 മണിക്ക് ഐ.സി.എഫ്. നാഷനല്‍ പ്രസിഡണ്ട് കെ.സി.സൈനുദ്ദീന്‍ സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്യും.ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ മുഖ്യാതിഥിയാവുന്ന സമ്മേളനത്തില്‍ ബഹ്‌റൈനിലെ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ആര്‍ എസ് സി നാഷനല്‍ ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് വി പി കെ, കലാലയം കണ്‍വീനര്‍ ഫൈസല്‍ ചെറുവണ്ണൂര്‍, ടൈയിനിംഗ് കണ്‍വീനര്‍ നവാസ് പാവണ്ടൂര്‍, തുടങ്ങിയവരും സെന്‍ട്രല്‍ നേതൃത്വങ്ങളായ റഷീദ് തെന്നല, ശബീര്‍ മുസല്യാര്‍ (മുഹറഖ്), അഡ്വ. ഷബീര്‍ അലി (മനാമ) ശംസുദ്ധീന്‍ (റിഫ) എന്നിവര്‍ പങ്കെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved