Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , » ആര്‍. എസ്. സി. എലൈറ്റ് മീറ്റ് നടത്തി

ആര്‍. എസ്. സി. എലൈറ്റ് മീറ്റ് നടത്തി

Written By Muhimmath News on Thursday, 25 October 2018 | 10:49
























റിഫ: 'ആകാശം അകലെയല്ല' എന്ന സന്ദേശത്തില്‍ നവംബര്‍ രണ്ടിന് നടക്കുന്ന റിഫ സെന്‍ട്രല്‍ വിദ്യാര്‍ത്ഥി സമ്മേളനത്തിന് മുന്നോടിയായി ആര്‍.എസ്.സി സനദ് സെക്ടര്‍ രക്ഷിതാക്കള്‍ക്കായി എലൈറ്റ് മീറ്റ് സംഘടിപ്പിച്ചു.

തിരക്ക് പിടിച്ച  ജീവിത പരിസരങ്ങള്‍ക്കിടയില്‍ കുട്ടികള്‍ക്ക് വേണ്ടി സമയം ചെലവഴിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാത്തതാണ് അരക്ഷിതാവസ്ഥക്ക് കാരണമെന്നും മനസ്സ് തുറക്കാനാവുന്ന ഗൃഹാന്തരീക്ഷത്തിലുള്ള സ്‌നേഹവും പരിഗണനയുമാണ് കുട്ടികള്‍ ആഗ്രഹിക്കുന്നതെന്നും മീറ്റ് വിലയിരുത്തി. പ്രവാസ ലോകത്തെ അടച്ചിട്ട ചുറ്റുപാടില്‍ കഴിയുന്ന കുട്ടികളില്‍ വിദ്യാര്‍ത്ഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് ആര്‍.എസ്.സി. ഗള്‍ഫിലുടനീളം വിദ്യാര്‍ത്ഥി സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് വരുന്നത്.

സനദ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന എലൈറ്റ് മീറ്റ് സെക്ടര്‍ ചെയര്‍മാന്‍ മുനീര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ അബ്ദുറഹീം സഖാഫി വരവൂര്‍ ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.സി നാഷനല്‍ ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ അബ്ദുള്ള രണ്ടത്താണി മോഡേണ്‍ പാരന്റിംഗ് എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. ഷംസുദ്ദീന്‍ സുഹ്രി,   ഫൈസല്‍ . ചെറുവണ്ണൂര്‍, ജാഫര്‍ ശരീഫ്, ആരിഫ് എളമരം, ഹബീബ് ആലപ്പുഴ, ഷംസുദ്ദീന്‍ ബി.ഡി.എഫ്. സംസാരിച്ചു. ഡോക്ടര്‍ നൗഫല്‍ സ്വാഗതവും ഇബ്രാഹീം നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved