Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page



































റിഫ: 'ആകാശം അകലെയല്ല' എന്ന സന്ദേശത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സ്  പ്രചരണാര്‍ത്ഥം  ആര്‍, എസ്.സി. സനദ് സെക്ടര്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌നേഹസ്പര്‍ശം സംഘടിപ്പിച്ചു. രക്ഷിതാക്കള്‍ക്കൊപ്പം ഗള്‍ഫില്‍ കഴിയുന്ന കുട്ടികളില്‍ വിദ്യാര്‍ഥിത്വം വീണ്ടെടുത്ത്  അവരിലെ സാമൂഹീകരണം സാധ്യമാക്കുക എന്ന ലക്ഷ്യവുമായാണ് വിദ്യാര്‍ത്ഥി സമ്മേളനം സംഘടിപ്പിക്കുന്നത്.

അടച്ചിട്ട ചുറ്റുപാടില്‍ വളരുകയും ബഹു സാംസ്‌കാരികതയില്‍ കടിഞ്ഞാണില്ലാത്ത ഉപകരണ സംസ്‌കാരത്തിലേക്ക് ഉണരുകയും ചെയ്യുന്ന പുതിയ തലമുറ സാമ്പ്രദായിക വിദ്യാഭ്യാസത്തില്‍ നിന്ന് ജീവിതം പഠിക്കുന്നില്ല. അവന് ആകാശവും ഭൂമിയും ബന്ധങ്ങളും വികാരങ്ങളും ഭാവനയും വൈഭവങ്ങളും തിരികെ നല്‍കേണ്ടതുണ്ട്. സാമൂഹിക കടപ്പാടും പൗരബോധവും ഉയര്‍ന്ന വ്യക്തിത്വവുമുള്ള  വിജയങ്ങളുടെ ആകാശം അകലെയല്ല എന്നതാണ് സമ്മേളനം മുന്നോട്ട് വെക്കുന്ന പ്രമേയം.

സനദ് സുന്നീ സെന്ററില്‍ നടന്ന പരിപാടിക്ക് റഹീം സഖാഫി വരവൂര്‍ , ഫൈസല്‍ ചെറുവണ്ണൂര്‍, നവാസ് പാവണ്ടൂര്‍, ജാഫര്‍ ശരീഫ് ,  നിസാര്‍ മാമീര്‍ , ആരിഫ് എളമരം നേതൃത്വം നല്‍കി. മുനീര്‍ സഖാഫി  സ്വാഗതവും  വാരിസ് സിത്ര നന്ദിയും പറഞ്ഞു.

Leave A Reply