Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page























അല്‍ഐന്‍: 'ആകാശം അകലെയല്ല' എന്ന പ്രമേയത്തില്‍ ആര്‍ എസ് സി ഗള്‍ഫ് തലത്തില്‍ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ്‌ന്റെ ഭാഗമായി അല്‍ഐന്‍ സെന്‍ട്രല്‍ തല സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് വെള്ളിയാഴ്ച നടക്കും. അല്‍ഐന്‍ മുവൈജി വഫ സ്‌ക്വയറില്‍ നടക്കുന്ന പരിപാടി വൈകിട്ട് മൂന്നു മണിക്ക് ആരംഭിച്ചു രാത്രി ഒമ്പതു വരെ നീണ്ടു നില്‍ക്കും. 
            
സ്റ്റുഡന്റ്‌സ് ഡയസ് ,മീറ്റ് ദി ഗസ്റ്റ്, ഗ്രൂപ് ഡിസ്‌കഷന്‍ , അവര്‍  സര്‍ക്കിള്‍ , ഷേക്ക് ഹാന്‍ഡ് , ഇശല്‍ സന്ധ്യ, , സമാപന സംഗമം തുടങ്ങി വിവിധ സെഷനുകള്‍ നടക്കും.  മുന്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് നിയാസ് മാസ്റ്റര്‍ ചോല മുഖ്യാതിഥിയായിരിക്കും. വിവിധ സെഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം  നല്‍കും. 
            
കഴിഞ്ഞ  രണ്ടു മാസക്കാലം നീണ്ട ക്യാമ്പയിന് സമാപനം കുറിച്ചാണ് സമ്മേളനം നടക്കുന്നത്. ക്യാമ്പയിന്‍  കാലത്തു എലൈറ്റ് മീറ്റ് , സ്പര്‍ശം , മുഅല്ലിം സംഗമം, അധ്യാപക സംഗമം , സ്‌കൈ ടച്ച് തുടങ്ങി നിരവധി പരിപാടികള്‍ നടന്നിരുന്നു. പ്രവാസി വിദ്യാര്‍ത്ഥികളില്‍ ധാര്‍മിക ബോധവും സാമൂഹികരണവും ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് വിവിധ സെഷനുകളില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

Leave A Reply