Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page























മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് നാടുകളില്‍ സംഘടിപ്പിച്ചു വരുന്ന വിദ്യാര്‍ത്ഥി സമ്മേളനങ്ങളുടെ ഭാഗമായി പുറത്തിറക്കിയ 'പ്രവാസി വിദ്യാര്‍ത്ഥി അവകാശ രേഖ'യുടെ സെന്‍ട്രല്‍ തല പ്രകാശനം മുഹറഖ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ നടന്നു.

 'ആകാശം അകലെയല്ല ' എന്ന പ്രമേയത്തില്‍ ആര്‍ എസ് സി  മുഹറഖ് സെന്‍ട്രല്‍ ഘടകം സംഘടിപിച്ച  വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ സമാപന സംഗമത്തിലാണ് അവകാശ രേഖ പ്രകാശിതമായത്. ദക്ഷിണ കര്‍ണാടക സുന്നി ജമാഅത്ത് കാര്യദര്‍ശി  സീതി സാഹിബ്  ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ സുധീര്‍ കൃഷ്ണന് കൈമാറി പ്രകാശന കര്‍മം നിര്‍വഹിച്ചു.  

വിദ്യാര്‍ത്ഥി സമ്മേളനത്തിന് മുന്നോടിയായി സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കായി നടത്തിയ വിവിധ പരിപാടികളില്‍ നിന്നും സര്‍വേകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് അവകാശ രേഖ തയ്യാറാക്കിയിരിക്കുന്നത്. 

പ്രവാസി വിദ്യാര്‍ത്ഥികളുടെ പഠന പാഠ്യേതര വിഷയങ്ങളിലേക്ക് സവിസ്തരം വെളിച്ചം വീശുന്ന അവകാശ രേഖയില്‍ പ്രവാസി സര്‍വ്വകലാശാലയെ കുറിച്ചും, പി എസ് സി സെന്ററുകളെ പറ്റിയും പ്രതിപാതിക്കുന്നതോടൊപ്പം വലിയ ചോദ്യ ചിഹ്നമായി തുടരുന്ന പ്രവാസി വിദ്യാര്‍ത്ഥികളുടെ ഉപരി പഠനവും  , താങ്ങാവുന്നതിലപ്പുറമുള്ള ഫീസ് ഘടനയെയും ഉത്തരവാദിത്വ പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ കൂടിയാണ് അവകാശ രേഖ പുത്തിറക്കിയിരിക്കുന്നത്.സെന്‍ട്രല്‍ ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ ഹംസ പുളിക്കല്‍ അവകാശ രേഖ പരിചയപ്പെടുത്തി.
      
 സമ്മേളന കാലയളവില്‍ നടത്തിയ ഈ പഠനങ്ങള്‍ പ്രവാസി വിദ്യാര്‍ത്ഥികളെ പരിഗണിക്കേണ്ട ഭരണ രാഷ്ട്രീയ സാമൂഹിക, വിദ്യഭ്യാസ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരിലേക്കും ,പൊതു സമൂഹത്തിന്റെയും ശ്രദ്ധയിലേക്ക് എത്തിച്ച് പരിഹാരം കാണുകയാണ് ലക്ഷ്യം.

സുബൈര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ഐ സി എഫ് ബഹ്‌റൈന്‍ നാഷനല്‍ പ്രസിഡന്റ് കെ സി സൈനുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം സഖാഫി വരവൂര്‍ ,വി.പി.കെ. മുഹമ്മദ്, ഫൈസല്‍ ചെറുവണ്ണൂര്‍, അബ്ദുള്ള രണ്ടത്താണി, അബൂബക്കര്‍ ഇരിങ്ങണ്ണൂര്‍, മുഹമ്മദ് ഹാജി കണ്ണപുരം, നിസാര്‍ സഖാഫി പടിഞ്ഞാറത്തറ, നിസാര്‍  തിരൂര്‍. തുടങ്ങിയവര്‍ സംബന്ധിച്ചു. ജാഫര്‍ പട്ടാമ്പി സ്വാഗതവും സെന്‍ട്രല്‍ വിസ്ഡം കണ്‍വീനര്‍ മുഹമ്മദ് അലി നന്ദിയും രേഖപെടുത്തി.

Leave A Reply