Monday, 22 October 2018

പ്രവാസി വിദ്യാര്‍ത്ഥികളുടെ സാമൂഹീകരണ ശ്രമങ്ങള്‍ സ്വാഗതാര്‍ഹം
























മനാമ: പ്രവാസ ലോകത്തെ അടച്ചിട്ട അന്തരീക്ഷത്തില്‍ ജീവിക്കുന്ന കുട്ടികളില്‍ വിദ്യാര്‍ത്ഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുന്നതിനുള്ള രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന ശ്രമങ്ങള്‍ സ്വാഗതാര്‍ഹവും മാതൃകാപരവുമൊണെന്ന് മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുധീര്‍ കൃഷ്ണന്‍ പ്രസ്താവിച്ചു,

 'ആകാശം അകലെയല്ല ' എന്ന ശീര്‍ഷകത്തില്‍ മുഹറഖ് സെന്‍ട്രല്‍ ആര്‍.എസ്.സി സംഘടിപ്പിച്ച വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ഗള്‍ഫിലുടനീളം 55 കേന്ദ്രങ്ങളിലായി നടത്തുന്ന വിദ്യാര്‍ത്ഥി സമ്മേളനങ്ങളുടെ ഭാഗമായാണ്  ബഹ്‌റൈനിലും 3 കേന്ദ്രങ്ങളില്‍  സ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സ്  സംഘടിപ്പിക്കുന്നത്.













മുഹറഖ് ജംഇയ്യത്തുല്‍ ഇസ്ലാഹ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സ്റ്റുഡന്‍സ് സമ്മിറ്റ് സെന്‍ട്രല്‍ ചെയര്‍മാന്‍ റഷീദ് തെന്നലയുടെ അദ്ധ്യക്ഷതയില്‍ ഐ.സി.എഫ്.സെന്‍ട്രല്‍ സിക്രട്ടറി അബ്ദുസമദ് കാക്കടവ് ഉദ്ഘാടനം ചെയ്തു. നവാസ് പാവണ്ടൂര്‍, ബഷീര്‍.മാസ്റ്റര്‍ ക്ലാരി , ഹംസ പുളിക്കല്‍ , ഫളലുദ്ദീന്‍ ഹിമമി ,ശബീര്‍ മുസല്യാര്‍,  എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.


മീറ്റ് ദ ഗസ്റ്റ്   പരിപാടിയില്‍ പ്രമുഖ പീഡിയാട്രിസ്റ്റ് ഡോക്ടര്‍ നജീബ് കുട്ടികളുമായി സംവദിച്ചു, തുടര്‍ന്ന് നടന്ന
സ്റ്റുഡന്‍സ് ഡയസ് (വിദ്യാര്‍ത്ഥി സമ്മേളനം) അജാസിന്റ അദ്ധ്യക്ഷതയില്‍ സ്‌കൈ ടീം ലീഡ് മസ്‌റൂര്‍ ഉദ്ഘാടനം ചെയ്തു.
വിവിധ യൂനിറ്റുകളില്‍
നിന്നും തിരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളടങ്ങിയ 40 അംഗ സ്‌കൈ ടീം സമര്‍പ്പണം ആര്‍.എസ്.സി. ഗള്‍ഫ് കൗണ്‍സില്‍ സമിതിയംഗം അന്‍വര്‍ സലീം സഅദി നിര്‍വ്വഹിച്ചു.

വൈകീട്ട് നടന്ന സമാപന പൊതുസമ്മേളനം സി.ബി. ഡയരക്ടര്‍ സുബൈര്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ഐ.സി.എഫ്. നാഷണല്‍ പ്രസിഡണ്ട് കെ.സി.സൈനുദ്ദീന്‍ സഖാഫി  ഉദ്ഘാടനം ചെയ്തു.  കോണ്‍ഫ്രന്‍സ് മുഖ്യാതിഥി  മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുധീര്‍ കൃഷ്ണന്‍   മുഖ്യ പ്രഭാഷണം നടത്തി. മുഹറഖ് സെന്‍ട്രല്‍ സ്റ്റുസന്‍സ് സിന്റിക്കേറ്റ് പ്രഖ്യാപനം ഐ.സി.എഫ്.നാഷനല്‍ പബ്ലിക്കേഷന്‍ പ്രസിഡണ്ട് മമ്മൂട്ടി മുസല്യാര്‍ വയനാട് നിര്‍വ്വഹിച്ചു.ആര്‍.എസ്.സി. നാഷണല്‍ ചെയര്‍മാന്‍ അബ്ദുറഹീം സഖാഫി വരവൂര്‍ , നാഷനല്‍ ജനറല്‍ കണ്‍വീനര്‍ വി.പി കെ. മുഹമ്മദ്,   സി.എച്ച്. അഷ്‌റഫ് . നാസര്‍ ഫൈസി പടിഞ്ഞാറത്തറ, വി.പി.കെ.അബൂബക്കര്‍ ഹാജി  പ്രസംഗിച്ചു. മുഹമ്മദ് ഹാജി കണ്ണപുരം, ബഷീര്‍. ഹാജി, മുഹമ്മദ് കോമത്ത്, ഷാഫി വെളിയങ്കോട്,.      ഫൈസല്‍ .ചെറുവണ്ണൂര്‍, അബ്ദുള്ള രണ്ടത്താണി, അശ്‌റഫ് .മങ്കര ,നജ്മുദ്ദീന്‍ മലപ്പുറം എന്നിവര്‍ സംബന്ധിച്ചു, .ജാഫര്‍ പട്ടാമ്പി സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: