Latest News :
Home » , » സീതാംഗോളിയില്‍ സി.ഐ.ടി.യു പ്രവര്‍ത്തകന് നേരെ ആര്‍.എസ്. എസ് അക്രമം; പോലീസ് അന്വേഷണം ആരംഭിച്ചു

സീതാംഗോളിയില്‍ സി.ഐ.ടി.യു പ്രവര്‍ത്തകന് നേരെ ആര്‍.എസ്. എസ് അക്രമം; പോലീസ് അന്വേഷണം ആരംഭിച്ചു

Written By Muhimmath News on Monday, 22 October 2018 | 10:50
























കുമ്പള; സീതാംഗോളിയില്‍  സി.ഐ.ടി.യു പ്രവര്‍ത്തകനെ ആയുധങ്ങളുമായി എത്തിയ സംഘം  അടിച്ച് പരിക്കേല്‍പിച്ചു. കുമ്പളയിലെ സി.ഐ.ടി.യു. പ്രവര്‍ത്തകനായ ശാന്തിപ്പള്ള സ്വദേശി നന്ദു(33) വിനാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി ഏഴ് മണിയോടെ സീതാംഗോളിയില്‍ നിന്ന് അംഗടിമുഗറിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന നന്ദുവിനെ ആയുധങ്ങളുമായെത്തിയ ആര്‍.എസ്.എസുകാരാണ് 
അക്രമിച്ചതെന്ന് പറയുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പിന്തുടര്‍ന്നെത്തിയ സംഘം ആശുപത്രിയിലും ആശുപത്രിയിലും പരാക്രമം കാട്ടിയതായി പറയുന്നു. വിവരം അറിഞ്ഞ് കുമ്പള സ്ഥലത്തെത്തിയതോടെ അക്രമികള്‍ കടന്നുകളഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved