Latest News :
Home » , , » ശൈഖുന എ. കെ ഉസ്താദ് അനുസ്മരണവും സോണ്‍ സഅദി ഫാമിലീ സെറ്റപ്പും ചൊവ്വാഴ്ച

ശൈഖുന എ. കെ ഉസ്താദ് അനുസ്മരണവും സോണ്‍ സഅദി ഫാമിലീ സെറ്റപ്പും ചൊവ്വാഴ്ച

Written By Muhimmath News on Monday, 22 October 2018 | 12:21

 
കാഞ്ഞങ്ങാട്: നവംബര്‍ ആറിന് മജ്‌ലിസുല്‍ ഉലമാഇ സ്സഅദിയ്യീന്‍ കാസറഗോഡ് ജില്ലാ കമ്മറ്റി ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിക്കുന്ന സഅദീസ് കുടുംബ സംഗമത്തിന്റെ പ്രചരണവും മുന്നൊരുക്കവും ലക്ഷ്യം വെച്ച് കാഞങ്ങാട് സോണ്‍ കമ്മറ്റി സഅദീസ് കുടുംബ സംഗമവും ശൈഖുനാ മര്‍ഹും എ കെ ഉസ്താദ് അനുസ്മരണവും ഫാമിലി സെറ്റപ്പ് സ്റ്റഡി ക്ലാസ്സും  ഒക്ടോബര്‍ 23 ചൊവ്വാഴ്ച രാവിലെ 9.30 ന് പഴയകടപ്പുറം ആലംപാടി ഉസ്താദ് സ്മാരക സുന്നീ സെന്ററില്‍ നടക്കും. 


സയ്യിദ് ജഅ്ഫര്‍ സാദിഖ് സഅദി പ്രാരംഭ പ്രാര്‍ത്ഥന നടത്തും.സോണ്‍ പ്രസിഡന്റ് വി.സി.അബ്ദുല്ലാഹി സഅദിയുടെ അധ്യക്ഷതയില്‍ എം.യു.എസ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില ഉല്‍ഘാടനം ചെയ്യും എം.യു.എസ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം സഅദി മുഗു അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ഫാമിലി സെറ്റപ്പ് സ്റ്റഡി ക്ലാസ്സിന്ന് മുഹമ്മദ് റംഫാസ് തലശേരി നേതൃത്വം നല്‍കും. 

നവംബര്‍ 6 ന് ജാമിഅ സഅദിയ്യയില്‍ നടക്കുന്ന ജില്ലാ സഅദീസ് കുടുംബ സംഗമത്തില്‍ നൂറില്‍ പരം സഅദി കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. എം.യു.എസ് ജില്ലാ സെക്രട്ടറി മുനീര്‍ സഅദി നെല്ലിക്കുന്ന്,എം.യു.എസ് സെന്‍ട്രല്‍ കമ്മറ്റി വര്‍ക്കിങ് സെക്രട്ടറി ഇസ്മായില്‍ സഅദി പാറപ്പള്ളി അബ്ദുല്‍ റഷീദ് സഅദി ആശംസ അര്‍പ്പിക്കും സുബൈര്‍ സഅദി തൈകടപ്പുറം സ്വാഗതവും  അബ്ദുല്‍ റഹ്മാന്‍ സഅദി പുഞ്ചാവി നന്ദിയും പറയും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved