Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page

ഹൊസങ്കടി: സുന്നീ കൈരളിയുടെ ആത്മീയ ഗുരുക്കളായ താജുല്‍ ഉലമാനൂറുല്‍ ഉലമാ, ശൈഖുനാ പി.എ.ഉസ്താദ് അനുസ്മരണവും മഞ്ചേശ്വരം സോണ്‍ സഅദി സംഗമവും ഈ മാസം 3ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മള്ഹര്‍ ക്യാമ്പസില്‍ നടക്കും ശൈഖുനാ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളുടെ മഖ്ബറ സിയാറത്തോടെ പരിപാടി ആരംഭിക്കും സയ്യിദ് ശഹീര്‍ ബുഖാരി തങ്ങള്‍ പ്രാര്‍ഥന നടത്തും. മജ്‌ലിസുല്‍ ഉലമാഇ സ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി അദ്ധ്യക്ഷം വഹിക്കും ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില ഉദ്ഘാടനം ചെയ്യും മുഹമ്മദ് റഫീഖ് സഅദി ദേലംപാടി അനുസ്മരണ പ്രഭാഷണം നടത്തും. 

തുടര്‍ന്ന് ജമാഅത്ത് നിസ്‌കാരം ചില വസ്തുതകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന പഠന ക്ലാസിന് പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍ സുലൈമാന്‍ സഅദി വാളാട് നേതൃത്വം നല്‍കും. ജാമിഅ സഅദിയ കേന്ദ്ര കമ്മിറ്റി അംഗം അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ മുഖ്യാതിഥിയായിരിക്കും. 


മജ്‌ലിസുല്‍ ഉലമാഇ സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി ഇസ്മാഈല്‍ സഅദി പാറപ്പള്ളി, സ്വാന്ത്വനം സമിതി കണ്‍വീനര്‍ ചിയ്യൂര്‍ അബ്ദുല്ല സഅദി, ജില്ലാ പ്രസിഡന്റ് മുഗു ഇബ്രാഹിം സഅദി,സെക്രട്ടറി മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്,ഹസന്‍ സഅദി മള്ഹര്‍, അഷ്‌റഫ് സഅദി ആരിക്കാടി,ഇബ്രാഹിം സഅദീ തോക്കെ,അലി സഅദി ധര്‍മ്മ നഗര്‍,അഷ്‌റഫ് സഅദി മച്ചംമ്പാടി,യഅ്ഖൂബ് നഈമി അല്‍ അഫഌി, അബ്ദുല്‍ റഹ്മാന്‍ സഅദി സംബ്ന്ധിക്കും

Leave A Reply