Latest News :
Home » » ജില്ലാ സഅദീസ് നേതൃ സംഗമം ശനിയാഴ്ച ജാമിഅ സഅദിയ്യയില്‍

ജില്ലാ സഅദീസ് നേതൃ സംഗമം ശനിയാഴ്ച ജാമിഅ സഅദിയ്യയില്‍

Written By Muhimmath News on Thursday, 18 October 2018 | 20:03


ദേളി: ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജില്‍ നിന്നും സഅദി, അഫഌി ബിരുദം നേടിയ പണ്ഡിതന്മാരുടെ കൂട്ടായ്മയായ മജ്‌ലിസുല്‍ ഉലമാഈസ്സഅദിയ്യീന്‍ നവംബര്‍ ആറിന് ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിക്കുന്ന ജില്ലാ സഅദീസ് കുടുംബ സംഗമത്തിന്റെ ഭാഗമായി  ശനിയാഴ്ച 2.30ന്  സഅദിയ്യ ക്യാമ്പസില്‍ ജില്ലാ സഅദീസ്  നേതൃ സംഗമം നടക്കും. ജില്ലാ ക്യാബിനറ്റ് അംഗങ്ങള്‍ക്ക് പുറമെ പുതുതായി രൂപീകൃതമായ ഒന്‍പത് സോണുകളിലെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ പങ്കെടുക്കും.

സയ്യിദ് അഷ്‌കറലി സഅദി പ്രാര്‍ത്ഥന നടത്തും. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം സഅദി മുഗു അദ്ധ്യക്ഷം വഹിക്കും. കേന്ദ്ര കമ്മറ്റി പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി സുപ്രീം കണ്‍സില്‍ അംഗം കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി വിഷവാതരണം നടത്തും. സയ്യിദ് സൈഫുള്ള സഅദി തൃക്കരിപ്പൂര്‍, സയ്യിദ് യാസീന്‍ സഅദി ബായാര്‍,

മൊയ്തു സഅദി ചേരൂര്‍, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, ഇസ്മാഈല്‍ സഅദി പാറപള്ളി, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്, വി.സി അബ്ദുല്ല സഅദി, അബൂബക്കര്‍ സഅദി നെക്രാജെ, അഷ്‌റഫ് സഅദി ആരിക്കാടി, ഷാഫി സഅദി ശിരിയ, അബ്ദുല്‍ ഖാദര്‍ സഅദി പെരിയടുക്കം, നൗഫല്‍ സഅദി ഉദിനൂര്‍, അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം, സുബൈര്‍ സഅദി അഴിത്തല, ഖാലിദ് സഅദി, ഹസന്‍ സഅദി മള്ഹര്‍, സഈദ് സഅദി കോട്ടക്കുന്ന്, ബഷീര്‍ സഅദി ചെറൂണി, ജഅ്ഫര്‍ സഅദി സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved