Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
ദേളി: ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജില്‍ നിന്ന് സഅദി, അഫഌി ബിരുദം നേടിയ പണ്ഡിതന്മാരുടെ കൂട്ടായ്മ മജ്‌ലിസുല്‍ ഉലമാഈസ്സഅദിയ്യീന്‍ ജില്ലാ കമ്മിറ്റി നവംബര്‍ 6ന് ജിമിഅ സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ജില്ല സഅദീസ് കുടുംബ സംഗമത്തിന് സോണ്‍ തലങ്ങളില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്താന്‍  സഅദിയ്യ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ സഅദീസ് നേതൃ യോഗം തീരുമാനിച്ചു.

ജില്ലയിലെ ഒന്‍പത് സോണുകളിലും വിവിധ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. ഈയ്യടുത്ത് വിടപറഞ്ഞ ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ നിബ്രാസുല്‍ ഉലമാ ശൈഖുനാ എ.കെ ഉസ്താദിന്റെ പേരില്‍ മുഴുവന്‍ സോണുകളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തോടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമാവും. ഒക്ടോബര്‍ ഇരുപത്തഞ്ച് മുതല്‍ നവംബര്‍ ഒന്ന് വരെ മുഴുവന്‍ സോണുകളിലും റജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും.

നേതൃ സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം സഅദി മുഗു അദ്ധ്യക്ഷം വഹിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി ഉദ്ഘാടനം ചെയ്തു. പാറപ്പള്ളി ഇസ്മാഈല്‍ സഅദി വിഷയാവതരണം നടത്തി. സയ്യിദ് അഷ്‌കറലി സഅദി, സയ്യിദ് സൈഫുള്ള സഅദി, സയ്യിദ് യാസീന്‍ സഅദി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, ഇബ്രാഹിം സഅദി പള്ളത്തൂര്‍, ബാരിക്കാട് അബ്ദുല്‍ ഖാദര്‍ സഅദി, വി.സി. അബ്ദുല്ല സഅദി, ആരിക്കാടി അഷ്‌റഫ് സഅദി, ശാഫി സഅദി ഷിറിയ, സഈദ് സഅദി കോട്ടക്കുന്ന്, ബഷീര്‍ സഅദി ചെറൂണി സംബന്ധിച്ചു. മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും നൗഫല്‍ സഅദി ഉദിനൂര്‍ നന്ദിയും പറഞ്ഞു.

Leave A Reply