ദേളി: സുന്നീ കൈരളിയുടെ ആത്മീയ നേതൃത്വം താജുല്‍ ഉലമാ, നൂറുല്‍ ഉലമാ എന്നീ മഹാന്മാരുടെ പേരില്‍ 2019 ജനുവരി 5ന് ജാമിഅ സഅദിയ്യയില്‍ നടക്കുന്ന ആണ്ട് നേര്‍ച്ചയുടെ പ്രചരണ ഭാഗമായി മജ്ലിസുല്‍ ഉലമാഈസ്സഅദിയ്യീന് ജില്ലാ കമ്മിറ്റി നവംബര്‍ 6ന് ജിമിഅ സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ സഅദീസ് കുടുംബ സംഗമത്തിലേക്കുള്ള റജിസ്ട്രേഷന് സോണ്‍ തലങ്ങളില്‍ പുരോഗമിക്കുന്നു. ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജില്‍ നിന്നും സഅദി, അഫഌി ബിരുദം നേടിയ ജില്ലയിലെ ഒന്‍പത് സോണുകളിലെ മുന്നൂറിലധികം പണ്ഡിത കുടുംബങ്ങളില്‍ നിന്നായി ആയിരത്തോളം കുടുംബാംഗങ്ങള്‍ പങ്കെടുക്കും. സംഗമത്തിനെത്തുന്ന പണ്ഡിത കുടുംബങ്ങളെ സ്വീകരിക്കാന്‍ സംഘാടക സമിതി ചെയര്മാന് പാറപ്പള്ളി ഇസ്മാഈല്‍ സഅദി, കണ്‍വീനര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, ജില്ലാ പ്രസിഡന്റ് മുഗു ഇബ്രാഹിം സഅദി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ ജാമിഅ സഅദിയ്യ ക്യാമ്പസില്‍ നടന്നു വരുന്നു. നവംബര്‍ 6ന് രാവിലെ 10മണിക്ക് നൂറുല്‍ ഉലമയുടെ മഖ്ബറ സിയാറത്തോടെ ആരംഭിക്കുന്ന കുടുംബ സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ റഹ്മത്തുള്ളാ സഖാഫി എളമരം വിഷയാവതണം നടത്തും.