Latest News :
Home » , , » നാരിയത്ത് സ്വലാത്തും കന്‍സുല്‍ ഉലമ, നിബ്രാസുല്‍ ഉലമ, കരീം ഉസ്താദ് അനുസ്മരണവും ഞായറാഴ്ച

നാരിയത്ത് സ്വലാത്തും കന്‍സുല്‍ ഉലമ, നിബ്രാസുല്‍ ഉലമ, കരീം ഉസ്താദ് അനുസ്മരണവും ഞായറാഴ്ച

Written By Muhimmath News on Friday, 26 October 2018 | 10:41

മുംബൈ: ജാമിഅ സഅദിയ മുംബൈ കമ്മിറ്റി എല്ലാ മാസവും നടത്തി വരുന്ന നാരിയത്ത് സ്വലാത്ത് മജ്‌ലിസും മര്‍ഹും കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്‌ലിയാര്‍, നിബ്രാസുല്‍ ഉലമ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അബ്ദുല്‍ കരീം മുസ്ലിയാര്‍ അനുസ്മരണവും ഒക്ടോബര്‍ 28ന് ഞായറാഴ്ച രാത്രി 9 മണിക്ക്  മുംബൈ മര്‍കസ് ഓഫീസില്‍ നടക്കും. 

സഅദിയ മുംബൈ ഓര്‍ഗനൈസര്‍ മുഹമ്മദ് കുഞ്ഞി സഖാഫി ഉളുവാര്‍ മജ്‌ലിസിന് നേതൃത്വം നല്‍കും. മുഹമ്മദ് ഇസ്മായില്‍ അംജദി അനുസ്മരണ പ്രഭാഷണം നടത്തും. ഇബ്രാഹിം സുഹ്‌റി, സിദ്ദീഖ് മൗലാനാ മള്ഹര്‍, അബ്ദുല്ല സഖാഫി മര്‍കസ്, മുഹമ്മദ് സഖാഫി അല്‍:മദീന നൗഷാദ് സഅദി.ഇര്‍ഫാന്‍ കാമിലി സഖാഫി.അശ്‌റഫ് സഅദി അടൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved