Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , , » സഅദിയ്യ പ്രീമാരിറ്റല്‍ കൗണ്‍സില്‍ സെന്റര്‍ ഉദ്ഘാടനം വെള്ളിയാഴ്ച

സഅദിയ്യ പ്രീമാരിറ്റല്‍ കൗണ്‍സില്‍ സെന്റര്‍ ഉദ്ഘാടനം വെള്ളിയാഴ്ച

Written By Muhimmath News on Thursday, 11 October 2018 | 11:27

ദേളി: കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ ദേളി സഅദിയ്യയ്ക്ക് അനുവതിച്ച പ്രീമാരിറ്റല്‍ കൗണ്‍സില്‍ സെന്ററിന്റെ ഉല്‍ഘാടനം ഒക്ടോബര്‍ 12ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കെ. കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വഹിക്കും. സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി അദ്യക്ഷത വഹിക്കും. സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രാര്‍ത്ഥന നടത്തും.

 മൈനോരിറ്റി കോച്ചിങ് സെന്റര്‍ പ്രിന്‍സിപ്പാള്‍ എ.മണികണ്ഠ പ്രസാദ്, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം എ അബ്ദുല്‍ വഹാബ്, സൈദലവി ഖാസിമി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കൊല്ലംപാടി  അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി,  അബ്ദുറഹ്മാന്‍ കല്ലായി, സ്വലാഹുദ്ദീന്‍ അയ്യൂബി, സി എല്‍ ഹമീദ് ഇസ്മായീല്‍ സഅദി പാറപ്പള്ളി, ഹനീഫ് അനീസ്, ശാഫി ഹാജി കീഴൂര്‍, മുല്ലച്ചേരി അബ്ദുറഹ്മാന്‍ ഹാജി, അബ്ദുല്‍ റസാഖ് ഹാജി മേല്‍പറമ്പ് തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved