Latest News :
Home » , , » കോടതി വിധികള്‍ രാജ്യത്തിന്റെ പാരമ്പര്യ മുല്ല്യങ്ങളും സംസ്‌കാരവും സംരക്ഷിക്കുന്നതാവണം: എം.യു.എസ്

കോടതി വിധികള്‍ രാജ്യത്തിന്റെ പാരമ്പര്യ മുല്ല്യങ്ങളും സംസ്‌കാരവും സംരക്ഷിക്കുന്നതാവണം: എം.യു.എസ്

Written By Muhimmath News on Wednesday, 17 October 2018 | 17:34

കുമ്പള: ജനാധിപത്യ മതേതര ഇന്ത്യയുടെ പാരമ്പര്യമൂല്ല്യങ്ങളും സംസ്‌കാരവും സംരക്ഷിക്കുന്നതാവണം കോടതി വിധികളെന്ന് മജ്‌ലിസുല്‍ ഉലമാഈസ്സഅദിയ്യീന്‍ കുമ്പള സോണ്‍ സംഗമം അഭിപ്രായപ്പെട്ടു. വിവാഹേതര ബന്ധം ,ശബരിമല സ്ത്രീ പ്രവേശനം എന്നീ വിഷയങ്ങളില്‍ നീധി പീഠത്തില്‍ നിന്നും ഈയ്യടുത്തുണ്ടായ വിധികള്‍ രാജ്യത്തിന്റെ ഭരണഘടനയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മത സ്വാതന്ത്ര്യത്തെയും മൗലീകാവകാശങ്ങളെയും ഹനിക്കുന്ന താണെന്നും ഇത്തരം വിഷയങ്ങളില്‍ മതാചാര്യന്മാരുടെ അഭിപ്രായ സമന്വയത്തോടെ മാത്രമേ നീധി പീഠങ്ങള്‍ ഇടപെടാവൂ എന്നും യോഗം വിലയിരുത്തി.


പൂക്കട്ട നൂറുല്‍ ഉലമാ സൗധത്തില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി അദ്ധ്യക്ഷം വഹിച്ചു എം.യു.എസ് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില ഉദ്ഘാടനം ചെയ്തു ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ സഅദി കെ.സി.റോഡ് വിഷയാവതരണം നടത്തി. നികാഹ് ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച ക്ലാസിന് പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍ സുലൈമാന്‍ സഅദി വാളാട് നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി ജില്ലാ പ്രസിഡന്റ് മുഗു ഇബ്രാഹിം സഅദി,ശാഫി സഅദി മുഗു,മഹ്മൂദ് സഅദി കൊടിയമ്മ, അബ്ദുല്‍ അസീസ് സഅദി മുളിയടുക്കം സംബന്ധിച്ചു.
ഹനീഫ് സഅദി കുമ്പോല്‍ സ്വാഗതവും അബ്ദുല്‍ ലത്തീഫ് സഅദി ആരിക്കാടി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved