Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























പത്തനംതിട്ട: പ്രതിഷേധത്തെ മറികടന്ന്, ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനി തിരിച്ചിറങ്ങി. 45 വയസ്സുകാരി മാധവിയും കുടുംബവുമാണ് ശബരിമല സന്ദര്‍ശനത്തില്‍ നിന്നു പിന്മാറിയത്.

സമരക്കാരുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് തിരിച്ച് പോകുകയായിരുന്നു അവര്‍. പൊലീസ് സുരക്ഷ നല്‍കിയെങ്കിലും പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് മുന്നോട്ട് പോകാനാകാതെ ഇവര്‍ തിരിച്ചിറങ്ങിയത്.

നേരത്തെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതിയെ പത്തനംതിട്ട ബസ്സ്റ്റാന്റില്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ചേര്‍ത്തല സ്വദേശിയായ ലിബിയെയാണ് തടഞ്ഞത്. എന്നാല്‍ ശബരിമല ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ലിബി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ പൊലീസ് സംരക്ഷണത്തിലാണ് ലിബി.

നിലക്കലിലും പമ്ബ മേഖലകളിലും പോലീസ് പട്രോളിങ് സംഘങ്ങളെയും സ്‌ട്രൈക്കര്‍ സംഘങ്ങളെയും, വനിതാ പോലീസ്‌കാരെയും നിയോഗിച്ചിട്ടുണ്ട്.

Leave A Reply