Latest News :
Home » , » 'ശബരിമല എല്ലാവരുടേയും'; അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞ് ടി ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

'ശബരിമല എല്ലാവരുടേയും'; അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞ് ടി ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

Written By Muhimmath News on Monday, 29 October 2018 | 12:55

കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ നേതാവ് ടി ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല എല്ലാവരുടേയുമാണെന്നും, ശബരിമലയിലെ പാരമ്ബര്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും കോടതി നിരീക്ഷിച്ചു. ടി ജി മോഹന്‍ദാസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. 

ശബരിമലയില്‍ ഏത് ഭക്തന്‍ വന്നാലും സംരക്ഷണം നല്‍കണം. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയില്‍ പോകാമെന്നും, പതിനെട്ടാം പടി കയറുന്നതിന് മാത്രമാണ് ഇരുമുട്ടിക്കെട്ട് നിര്‍ബന്ധമെന്നും കോടതി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved