കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ സംഘടിപ്പിക്കുന്ന ഉത്തരമേഖലാ പണ്ഡിത ക്യാമ്പ് ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ കണ്ണൂര്‍ കാമ്പസാര്‍ റെയിന്‍ബോ സൂട്ടില് നടക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ നാലു ജില്ലകളില്‍നിന്നും തിരഞ്ഞെടുക്കപ്പട്ട പണ്ഡിതന്മാരാണ് പ്രതിനിധികള്‍. ആധുനിക സമൂഹത്തെ വഴികാട്ടാനുള്ള ക്ലാസുകളും സമഗ്ര പദ്ധതി അവതരണങ്ങളും ചര്‍ച്ചകളും നടക്കും. കേന്ദ്ര മുശാവറ നേതാക്കളായ ഇ സുലൈമാന്‍ മുസ്ലിയാര്, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി, എം അലിക്കുഞ്ഞി ഉസ്താദ് ഷിറിയ, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, ബേക്കല്‍ ഇബ്റാഹിം മുസ്ലിയാര്, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കും. ജില്ലയില്‍ നിന്നും ജില്ലാ മുശാവഫ അംഗങ്ങള്‍ ഉള്‍പ്പെടെ അമ്പത് പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി അറിയിച്ചു.