Latest News :
Home » , , , , » സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം

Written By Muhimmath News on Saturday, 27 October 2018 | 10:47
























തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അനുകൂലിച്ച് സംസാരിച്ചതിനെ തുടര്‍ന്ന് സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു നേരെ ഒരു സംഘം അക്രമികള്‍ ആക്രമണം നടത്തി .ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് സംഭവത്തെ തുടര്‍ന്ന് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത് .

ശനിയാഴ്ച പുലര്‍ച്ചെ ബൈക്കിലെത്തിയ അക്രമികള്‍ കാറിന് തീയിടുകയായിരുന്നു. ആശ്രമത്തിലുള്ളവര്‍ തീ ആളിപടരുന്നത് കണ്ടതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു .സ്വാമി സന്ദീപാനന്ദ ഗിരി ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും അയ്യപ്പധര്‍മസേന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ ഈശ്വറും തന്ത്രി കുടുംബവുമാണെന്ന് ആരോപിച്ചു .

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved