Latest News :
Home » , » മഞ്ജുവിനെയും കൊണ്ട് മലകയറാന്‍ പൊലീസ് തീരുമാനം; കനത്ത സുരക്ഷ ഒരുക്കും

മഞ്ജുവിനെയും കൊണ്ട് മലകയറാന്‍ പൊലീസ് തീരുമാനം; കനത്ത സുരക്ഷ ഒരുക്കും

Written By Muhimmath News on Saturday, 20 October 2018 | 17:11




































പമ്പ: സന്നിധാനത്ത് പ്രവേശിക്കണം എന്ന ആവശ്യവുമായി എത്തിയ കേരള ദലിത് മഹിള ഫെഡറേഷന്‍ നേതാവ് മഞ്ജുവിനെയും കൊണ്ട് മലകയറാന്‍ പൊലീസിന്റെ തീരുമാനം. മഞ്ജുവുമായി പൊലീസ് അല്‍പ്പ സമയത്തിനകം പൊലീസ് മല കയറും. 100 പേര്‍ അടങ്ങുന്ന പൊലീസ് സംഘമാണ് മഞ്ജുവിന് സുരക്ഷ ഒരുക്കുക. എന്നാല്‍ മാധ്യമങ്ങളോട് പുറകെ ചെല്ലരുത് എന്ന് ഐജി ശ്രീജിത്ത് അഭ്യര്‍ത്ഥിച്ചു.

താന്‍ ഭക്തയാണെന്നും അതിനാല്‍ പ്രവേശിക്കാന്‍ അനുവദിക്കണം എന്നും മഞ്ജു പൊലീസിനോട് ആവശ്യപ്പെട്ടു. മഞ്ജുവിന് 38 വയസ് പ്രായം ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മല കയറാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാകാത്തതോടെയാണ് ഇവരുമായി മല കയറാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സന്നിധാനത്തേക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിച്ചേരുന്നതായും വിവരം ലഭിക്കുന്നുണ്ട്. കൂടാതെ പമ്പയിലും സന്നിധാനത്തും കനത്ത മഴയും ഉണ്ട്.


ഇന്നലെ മൂന്നു പേരാണ് സന്നിധാനത്ത് പ്രവേശിക്കണം എന്ന ആവശ്യവുമായി വന്നത്. ഇതില്‍ രഹ്ന ഫാത്തിമ, കവിത എന്നിവര്‍ പൊലീസ് സുരക്ഷയില്‍ നടപ്പന്തല്‍വരെ എത്തിയിരുന്നു. എന്നാല്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു. മേരി സ്വീറ്റി എന്ന മറ്റൊരു യുവതിയും ആവശ്യവുമായി വന്നിരുന്നു. എന്നാല്‍ പൊലീസുമായി ചര്‍ച്ച നടത്തുകയും തിരിച്ച് പോകാന്‍ തയ്യാറാവുകയും ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved