Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
പമ്പ: സന്നിധാനത്തേക്ക് പോകാന്‍ ആന്ധ്രാ സ്വദേശികളായ രണ്ട് യുവതികള്‍ പമ്പയിലെത്തി. ഇവരുടെ പക്കല്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ ഇല്ല. സ്ത്രീകളെ പൊലീസ് ഇടപെട്ട് പമ്പ ഗാര്‍ഡ് റൂമിലേക്ക് മാറ്റി.

സ്ത്രീകള്‍ എത്തിയതറിഞ്ഞ് പമ്പയില്‍ ശക്തമായ പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. നാമജപവുമായാണ് ഇവര്‍ ഇപ്പോള്‍ പ്രതിഷേധിക്കുന്നത്.

ഒരു യുവതിയുടെ പേര് വാസന്തി എന്നാണ്. ഇവര്‍ക്ക് 35 വയസാണെന്നാണ് റിപ്പോര്‍ട്ട്. കുടുംബമായാണ് ഇവര്‍ ദര്‍ശനത്തിനായി എത്തിയത്. മറ്റൊരു യുവതിക്ക് 40 വയസിന് മുകളിലാണ് പ്രായമെന്നാണ് അറിയുന്നത്.

യുവതികളുമായി പൊലീസ് കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഭക്തരാണെങ്കില്‍ യുവതികള്‍ക്ക് സംരക്ഷണം നല്‍കി മലകയറാന്‍ സഹായിക്കുമെന്ന നിലപാടിലാണ് പൊലീസ്.

ശനിയാഴ്ച ശബരിമല ദര്‍ശനത്തിനെത്തിയ ചാത്തന്നൂര്‍ സ്വദേശിയും കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന നേതാവുമായ മഞ്ജു പമ്പയില്‍ നിന്നും മടങ്ങിയിരുന്നു.

ശനിയാഴ്ച മഞ്ജുവിനെ സന്നിധാനത്തേയ്ക്ക് കടത്തിവിടില്ലെന്നു പൊലീസ് അറിയിച്ചിരുന്നു. സുരക്ഷ, കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണു പൊലീസിന്റെ തീരുമാനം.

എന്നാല്‍ ശബരിമല യാത്ര ഉപേക്ഷിച്ചിട്ടില്ലെന്നു മഞ്ജു പറഞ്ഞു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ മല കയറാന്‍ എത്തും. പമ്പയില്‍ സൗകര്യങ്ങള്‍ കുറവായതു കൊണ്ടാണ് മടങ്ങുന്നതെന്നും മഞ്ജു പറഞ്ഞിരുന്നു.

Leave A Reply