Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page























പമ്പ: ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്ക് ഒരു ദിവസത്തില്‍ കൂടുതല്‍ താമസമുറികള്‍ അനുവദിക്കരുതെന്ന് പൊലീസ്. പൊലീസ് ഉന്നതതലയോഗം സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം സമര്‍പ്പിച്ചു.

മുഖ്യമന്ത്രിയെ കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ച ശേഷം ഡി.ജി.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ശുപാര്‍ശ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.

തുലാമാസപൂജകള്‍ക്കായി നടതുറന്നതിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടരന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെയും നടപടി ഉണ്ടാകും.

അതേസമയം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെയും സിനിമ താരം കൊല്ലം തുളസി, പത്തനംതിട്ടയിലെ ബി.ജെ.പി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെയും കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി.

തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ആണ് അറ്റോര്‍ണിയെ അനുമതിക്ക് ആയി സമീപിച്ചത്. തന്ത്രി കണ്ഠരര് രാജീവര്, രാമ വര്‍മ്മ എന്നിവര്‍ക്ക് എതിരെയും കോടതി അലക്ഷ്യ നടപടിക്ക് അനുമതി മറ്റൊരു യുവതിയും അറ്റോര്‍ണി ജനറലിനെ സമീപിച്ചിട്ടുണ്ട്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിലാണ് കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടിയത്.

Leave A Reply