Latest News :
Home » , » എസ് എസ് എഫ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റിന് നവ സാരഥികള്‍

എസ് എസ് എഫ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റിന് നവ സാരഥികള്‍

Written By Muhimmath News on Tuesday, 30 October 2018 | 17:12

ആദൂര്‍: എസ് എസ് എഫ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റിന് നവ സാരഥികള്‍. സഖാഫിയ്യ മദ്രസയില്‍ നടന്ന സ്റ്റുസെന്റ് കൗണ്‍സിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പരിപാടി യൂണിറ്റ് പ്രസിഡന്റ് ഉമര്‍ ഇ പി യുടെ അദ്ധ്യക്ഷതയില്‍ എസ് ജെ എം ജില്ലാ സെക്രട്ടറി ജമാലുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. 

സയ്യിദ് സ്വാലിഹ് തങ്ങള്‍  കൗണ്‍സില്‍ നടപടികള്‍ക്ക് നേതത്വം നല്‍കി. ജാഫര്‍ സഖാഫി, ഉമറുല്‍ ഫാറൂഖ് അഹ്‌സനി, ഹിസാമുദ്ധീന്‍ ഹിമമി, ഹബീബ് ടി എം തുടങ്ങിയവര്‍ സംബന്ധിച്ചു. ഹംസ വൈ എം സ്വാഗതവും ഫാറൂഖ് ടി എം നന്ദിയും പറഞ്ഞു. 
പുതിയ ഭാരവാഹികള്‍: ഹംസ വൈ എം (പ്രസിഡന്റ്) ഉമറുല്‍ ഫാറൂഖ് (സെക്രട്ടറി), മിഖ്ദാദ് ഇ പി (ട്രഷറര്‍) റാസിം ബി എ, ഷബീര്‍ എം എച്ച് (വൈസ് പ്രസിഡന്റ്) മുഹമ്മദ് കുഞ്ഞി, ഉസ്മാന്‍ എ സി (ജോയിന്‍ സെക്രെടറി) എന്നിവരെ തിരഞ്ഞെടുത്തു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved