Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
പൈവളികെ: 'ധാര്‍മിക വിപ്ലവം പറയൂ, ഇതാണെന്റെ മാര്‍ഗം'  എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന എസ് എസ് എഫ് അംഗത്വ കാല പ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് കൊണ്ട്  യൂണിറ്റ് തലങ്ങളില്‍ നടന്നുവരുന്ന  സ്റ്റുഡന്‍സ് കൗണ്‍സില്‍ അട്ടഗോളി ദാറുന്നജാത്തില്‍ വെച്ചു നടന്നു. യൂണിറ്റ് പ്രസിഡന്റ ഹാരിസ് പാനേരിയുടെ അദ്ധ്യക്ഷതയില്‍ സെക്ടര്‍ പ്രസിഡന്റ അബ്ദുല്‍ അസീസ് അട്ടഗോളി ഉദ്ഘാടനം ചൈതു .മഞ്ചേശ്വരം ഡിവിഷന്‍ വിസ്ഡം ചെയര്‍മാന്‍ സംജാദ് സകരിയ്യ വിഷയാവതരണം നടത്തി. പൊതു റിപ്പോര്‍ട്ട്, സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ സെക്രട്ടരിമാര്‍ അവതരിപ്പിച്ചു. കൗണ്‍സില്‍ നടപടികള്‍ക്ക് റിട്ടേണിംഗ് ഓഫീസര്‍ ഇബ്രാഹിം ഖലീര്‍ സഖാഫി കയര്‍ക്കട്ട നേതൃത്വം നല്‍കി. ആര്‍.എസ്.സി പ്രതിനിധി അബ്ദുറസാഖ് സഖാഫി, ഐസിഎഫ് പ്രതിനിധി അബ്ദുല്ല കുഞ്ഞി ,എസ് വൈ എസ് പൈവളികെ സര്‍ക്കിള്‍ ഫിനാന്‍സ് സെക്രട്ടരി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ജനറല്‍ സെക്രട്ടറി സുഹൈല്‍ അരിയള സ്വാഗതവും നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ മുഹമ്മദ് അഫ്‌സല്‍ എ കെ ,ജനറല്‍ സെക്രട്ടരി മുഹമ്മദ് സുഹൈല്‍ എ.എസ്, ഫിനാന്‍സ് സെക്രട്ടറി ഹാരിസ് പാനേരി സെക്രട്ടരിമാര്‍: ജാബിര്‍(മഴവില്‍) ഫായിസ് അരിയള (ക്വാളിറ്റി ആന്റ്  ഡെവലപ്‌മെന്റ) ശഹീല്‍ എം.സി ( വിസ്ഡം) ഇസ്ഹാഖ്(ടീന്‍ സ്റ്റാര്‍ ) എന്നിവരെ തെരെഞ്ഞടുത്തു.

Leave A Reply