Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , » എസ് എസ് എഫ് ആവളം യൂണിറ്റിന് നവ സാരഥികള്‍

എസ് എസ് എഫ് ആവളം യൂണിറ്റിന് നവ സാരഥികള്‍

Written By Muhimmath News on Friday, 26 October 2018 | 12:07

ആവളം; എസ് എസ് എഫ് ആവളം യൂണിറ്റിന് നവ ഭാരവാഹികള്‍ നിലവില്‍ വന്നു. ഖിള്‌റിയ സുന്നി മദ്‌റസയില്‍ യുണിറ്റ് പ്രസിഡണ്ട് ഇബ്രാഹിം ഖലിലി ന്റെ അദ്ധ്യഷതയില്‍ നടന്ന പരിപാടി പൈവളികെ സെക്ടര്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അട്ടഗോളി ഉദ്ഘാടനം ചെയ്തു. 
ജില്ലാ എക്‌സിക്യുട്ടിവ് അംഗം അബ്ദുറഷീദ് സഅദി പൂങ്ങോട് വിഷായ വതരണം നടത്തി. ഹമീദ് സഖാഫി പ്രാര്‍ത്ഥനക്ക് നേത്യത്വം നല്‍കി.
 യൂണിറ്റ് കണ്‍ട്രോളര്‍ ജഹ്ഫര്‍ ഹിമമി അല്‍ ഹാദി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. 

ഭാരവാഹികള്‍:  അസബീര്‍ ഗോളിയടുക പ്രസിഡന്റ്, മുസ്തഫ നായര്‍ത്തടുക ജനറല്‍ സെക്രട്ടറി, സഹദ് ഗാളിയാടുക ഫിനാന്‍സ് സെക്രട്ടറി, ഷാഹിദ് നായര്‍ത്തടുക ട്രെയിനിങ് കന്‍വിനര്‍, സുഹന്‍ ദര്‍മത്തടുക മഴവില്ല് കന്‍വിനര്‍, സിനന്‍ ദര്‍മത്തടുക വിസ്ഡം കന്‍വിനര്‍ , നൗഷാദ് ടീം സ്റ്റാര്‍ കന്‍വിനര്‍. ആവളം യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ആദം അവളം ഭാരവാഹികളെ ആശിര്‍വദിച്ചു. അസ്പിര്‍ സ്വാഗതവും സഹദ് നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved