Friday, 19 October 2018

കലുഷ നിലങ്ങളില്‍ ധാര്‍മ്മിക പ്രതിരോധം തീര്‍ക്കാനുറച്ച് എസ് എസ് എഫ് ഹിദായത്ത് നഗര്‍ യൂണിറ്റ്
























ദേലംപാടി: വര്‍ധിച്ചു വരുന്ന ആഭാസ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ധര്‍മധ്വജമേന്താന്‍ ഉറച്ച ചുവടുവെപ്പുകളോടെ ഹിദായത് നഗര്‍ യൂണിറ്റ് കൗണ്‍സിലിന് ഉജ്വല സമാപനം. 

അനീതിയും അരുതായ്മകളും നാള്‍ക്കുനാള്‍ ഉറഞ്ഞു തുള്ളുന്നു. ധര്‍മ്മത്തിന്റെ , നീതിയുടെ സമവാക്യങ്ങള്‍   
തീര്‍പ്പുകല്പിക്കാന്‍ യുവത്വം മുന്നോട്ടു വരണം.ധാര്‍മികവിപ്ലവം ജീവവായുവായി സ്വീകരിക്കുന്ന നന്മയുടെ പക്ഷം വളര്‍ന്നു വരണമെന്നും  .കൗണ്‍സില്‍ വിലയിരുത്തി. യൂണിറ്റ് പ്രസിഡന്റ് നവാസ് മുസ്ലിയാരുടെ അഫ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദേലംപാടി സെക്ടര്‍ എച് എസ് ചെയര്‍മാന്‍ സാബിത് കൊമ്പോട് ഉല്‍ഘടനം ചെയ്തു. സെക്ടര്‍ സെക്രട്ടറി ഇര്‍ഷാദ് മയ്യളം വിഷയാവതരണം നടത്തി. ബദിയടുക്ക ഡിവിഷന്‍ എച് എസ് ചെയര്‍മാന്‍ ഹുസൈന്‍ കൊമ്പോട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ആബിദ് ബി എം സ്വാഗതവും നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് : നവാസ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി : ആബിദ് ബി എം, ഫിനാന്‍സ് സെക്രട്ടറി : അബ്ദുല്‍ റഹ്മാന്‍, ട്രെയിനിങ് ചെയര്‍മാന്‍ : ഷഫീഖ് 
വിസ്ഡം ചെയര്‍മാന്‍ : നൗഷാദ്, ടീന്‍ സ്റ്റാര്‍ ചെയര്‍മാന്‍: അബു താഹിര്‍  
മഴവില്‍ ചെയര്‍മാന്‍: റിയാസ്.


SHARE THIS

Author:

0 التعليقات: