Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , , , , » സീറത്തുന്നബി അക്കാദമി കോണ്‍ഫറന്‍സ്: പ്രഖ്യാപന കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച

സീറത്തുന്നബി അക്കാദമി കോണ്‍ഫറന്‍സ്: പ്രഖ്യാപന കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച

Written By Muhimmath News on Wednesday, 10 October 2018 | 18:59


കാസര്‍കോട്: എസ് എസ് എഫ് സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന സീനറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപന കണ്‍വെന്‍ഷന്‍  11ന് വ്യാഴാഴ്ച  ഉച്ചക്ക് 2.30 മുതല്‍ ഹോട്ടല്‍ സിറ്റിടവറില്‍ നടക്കും.

സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രഖ്യാപനം നടത്തും. സംസ്ഥാന ഉപാധ്യക്ഷന്‍ സി പി ഉബൈദുല്ലാ സഖാഫി അധ്യക്ഷത വഹിക്കും. ഫിനാന്‍സ് സെക്രട്ടറി റശീദ് ബുഖാരി വിഷയാവതരണം നടത്തും. 

സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, സുലൈമാന്‍ കരിവെള്ളൂര്‍, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, അശ്‌റഫ് സഅദി ആരിക്കാടി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സ്വാദിഖ് ആവളം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഹാരിസ് ഹിമമി സഖാഫി, അസീസ് സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും. 

മീലാദ് ക്യാമ്പയിന്‍ ഭാഗമായി സംഘടിപ്പിക്കുന്ന സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ് നവംബറില്‍ കാസര്‍കോട്ട് നടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved