Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , » സീറത്തുനബി അക്കാദമിക് കോണ്‍ഫറന്‍സ് നവംബര്‍ 15ന് കാസര്‍കോട്ട്; 313 അംഗ സംഘാടക സമതി നിലവില്‍ വന്നു

സീറത്തുനബി അക്കാദമിക് കോണ്‍ഫറന്‍സ് നവംബര്‍ 15ന് കാസര്‍കോട്ട്; 313 അംഗ സംഘാടക സമതി നിലവില്‍ വന്നു

Written By Muhimmath News on Wednesday, 17 October 2018 | 10:01

കാസറകോഡ്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സീറത്തു നബി അക്കാദമിക് കോണ്‍ഫറന്‍സ് നവംബര്‍ 15ന് കാസറകോഡ് നടക്കും. പ്രവാചകര്‍ മുഹമ്മദ് നബി (സ) തങ്ങളുടെ ജന്മദിന ഭാഗമായി സംഘടിപ്പിക്കുന്ന പ്രോഗ്രാമില്‍  നബി(സ) യുടെ ജീവിതം സന്ദേശം തുടങ്ങി വ്യത്യസ്ഥ വിഷയത്തില്‍ വിവിധ തലത്തില്‍ നിന്നും തിരഞ്ഞെടുത്ത മുപ്പത് പ്രഭന്ധങ്ങള്‍ അവതരിപ്പിക്കും.

മൂന്ന് വേദികളിലായി നടക്കുന്ന അക്കാദമിക് കോണ്‍ഫറന്‍സ് പ്രത്യേക രജിസ്‌ട്രേഷന്‍ വഴി തിരഞ്ഞെടുത്ത ആയിരം പ്രതിനിധികള്‍ സംബന്ധിക്കും.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിന് 313 അംഗ സംഘാടക സമിതി നിലവില്‍ വന്നു.

കണ്‍ട്രോള്‍ ബോര്‍ഡ്: സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, താജു ശരീഅ അലിക്കുഞ്ഞി ഉസ്താദ് , സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ല്യാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍ 
സുലൈമാന്‍ കരിവെള്ളുര്‍.
ചെയര്‍മാന്‍: സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം
വൈസ് ചെയര്‍മാന്‍: ഹുസ്സൈന്‍ സഅദി, മഹ്മൂദ് ഹാജി പൊസോട്ട്, ജലീല്‍ സഖാഫി മാവിലാടം, മദനി ഹമീദ് ബല്ല കടപ്പുറം, സുല്‍സണ്‍ മൊയ്ദു ഹാജി, മുക്രി ഇബ്രാഹിം ഹാജി,മുഹമ്മദ് കമ്മാടം, ബദറുദ്ദീന്‍ ഹാജി തെരുവത്ത്, 

ജനറല്‍ കണ്‍വീനര്‍: മൂസ സഖാഫി കളത്തൂര്‍, ജോയിന്റ് കണ്‍വീനര്‍: സിദ്ധീഖ് പൂത്തപ്പലം, ശാഫി സഅദി ശിറിയ, ഉമര്‍ സഖാഫി മുഹിമ്മാത്ത്, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഹാജി അമീറലി ചൂരി, നാസര്‍ ബന്ദാദ്, ഹാരിസ് ബന്ന, അബ്ദുല്‍ ഖാദര്‍ നെല്ലിക്കുന്ന് 

ഫിനാന്‍സ് സെക്രെട്ടറി: പള്ളിക്കുഞ്ഞി ഹാജി പൊസോട്ട് 
വിവിധ സബ് കമ്മിറ്റിയും നിലവില്‍ വന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved